“ദൈവാലയത്തിൽ പോകുക”
വചനം
സങ്കീർത്തനം 14 : 5
അവർ അവിടെ അത്യന്തം ഭയപ്പെട്ടു; യഹോവ നീതിമാന്മാരുടെ തലമുറയിൽ ഉണ്ടല്ലോ.
നിരീക്ഷണം
ദൈവം സർവ്വ വ്യാപിയാണ്, അതായത് ദൈവം എല്ലായിടത്തും ഒരേസമയം ഉണ്ട്. സർവ്വശക്തന്റെ സാന്നിധ്യമില്ലാത്ത ഒരിടവും ഇല്ല. ഈ വേദഭാഗത്ത് ദൈവത്തിന്റെ സാന്നിധ്യും കൂടുതൽ പ്രകടമാകുന്ന സ്ഥലങ്ങളപണ്ടെന്ന് നമ്മോട് പറയുന്നു. അത് എത്ര വലുതായാലും ചെറുതായാലും, യേശുവിന്റെ അനുയായികൾ ഒത്തു ചേരുന്നിടത്താണ്.
പ്രായോഗികം
ഒരുമനപ്പെടുന്നതിന്റെ ശക്തിയെക്കുറിച്ച് ചിന്തിക്കുമ്പോൾ, യേശു പറഞ്ഞു ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽ നിന്നു അവർക്കു ലഭിക്കും, (മത്തായി 18:19). എന്നാൽ യഥാർത്ഥ വിശ്വാസികൾ വളരെ കുറച്ചു മാത്രമേയുള്ളൂ എന്ന് സങ്കീർത്തനത്തിൽ ദാവീദ് രാജാവ് പറയുന്നു. വാസ്തവത്തിൽ നീതിമാന്മാരായി ആരുമില്ല, ഒരുത്തൻപോലുമില്ല എന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. എന്നാൽ ദൈവ സാന്നിധ്യം വിശ്വാസികളുടെ കൂട്ടത്തിൽ പ്രകടമാണെന്നും ദാവീദ് രാജാവ് നമ്മോട് പറയുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരു പ്രത്യോക കാര്യത്തിൽ യോജിപ്പുള്ള രണ്ടുപോക്കുരുടെ പ്രാർതഥനയ്ക്ക ദൈവം ഉത്തരം നൽകുമെങ്കിൽ യേശുവിന്റെ നാമത്തൽ യോജിപ്പുള്ള 100 ഓ1000 മോ 10000 ഉള്ളവരുടെ ഒരു കൂട്ടത്തിലേയക്ക് ദൈവം എത്രമാത്രം ആകർഷിക്കപ്പെടും എന്ന് ചിന്തിക്കുക. അത്തരം ആളുകൾ ഒത്തുകൂടുന്നത് സാധാരണയായിഎവിടെയാണ് സംഭവിക്കുന്നത്? ഇത് എല്ലാ ഞായറാഴ്ചയും ലോകമെമ്പാടും ദൈവത്തെ ആരാധിക്കുന്ന ആളുകൾ ഒത്തു കൂടുന്നിടത്ത് സംഭവിക്കും. വിശ്വാസികളുടെ ഒരു കൂട്ടത്തെ കാണണമെങ്കിൽ ദൈവാലയത്തിലേക്ക് ചെല്ലുക അവിടെ ദൈവ സാന്നിധ്യം അനുഭവിക്കുവാൻ കഴിയും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ സാന്നിധ്യം അനുഭവിക്കുന്നിടത്ത് എപ്പോഴും ആയിരിക്കുവാൻ എനിക്ക് കൃപ നൽകമാറാകേണമേ. ആമേൻ