Uncategorized

“ദൈവാലയത്തോടുള്ള സ്നേഹം നമ്മെ മൂടുമ്പോൾ”

വചനം

പുറപ്പാട് 36 :   5

യഹോവ ചെയ്‍വാൻ കല്പിച്ച ശുശ്രൂഷയുടെ പ്രവൃത്തിക്കു വേണ്ടതിലധികമായി ജനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.

നിരീക്ഷണം

ദൈവാലയപണിക്കായി യിസ്രായേൽ ജനങ്ങളോട് സാധനങ്ങൾ കൊണ്ടുവരുവാൻ മോശ കല്പിച്ചു. മുൻ വാക്യത്തിൽ യിസ്രായേൽ ജനം രാവിലേതോറും കാഴ്ചകൾ കൊണ്ടുവന്നുകൊണ്ടിരുന്നു എന്ന് എഴുതിയിരിക്കുന്നു. സത്യം പറഞ്ഞാൽ അവർ ദൈവത്തിന്റെ ആലയത്തോടുള്ള സ്നേഹത്താൽ നിറഞ്ഞിരുന്നു.

പ്രായോഗീകം

വഴിപാടുകൾ കൊണ്ടുവരുന്നത് നിർത്താൻ മോശ ഒടുവിൽ യിസ്രായേൽ ജനങ്ങളോട് ആവശ്യപ്പേണ്ടിവന്നു എന്നത് വിശ്വസിക്കുവാൻ പ്രയാസമാണ്. കാരണം ആവശ്യത്തിലധികം സാധനങ്ങൾ അവർ കൊണ്ടുവന്നു. ദൈവത്തിന്റെ ഭവനത്തോടുള്ള സ്നേഹം ഇന്നത്തെ എല്ലാ വിശ്വാസികളലേയ്ക്കും വ്യാപിച്ചിരുന്നെങ്കിൽ ലോകം സുവിശേഷീകരിക്കപ്പെടുമായിരുന്നു എന്നത് സത്യമാണ്. എല്ലാവരും യേശുവിൽ വിശ്വസിക്കുമെന്ന് നമുക്ക് പറയുവാൻ കഴിയുകയില്ല പക്ഷേ, സുവിശേഷം തീർച്ചയായും ഭൂമിയിലെ എല്ലാ ഗോത്രങ്ങളിലേയ്ക്കും രാഷ്ട്രങ്ങളിലേയ്ക്കും വ്യാപിക്കുമായിരുന്നു. അതെല്ലാം ഒരു നിമിഷം മാറ്റിവച്ച് നമ്മെക്കുറിച്ച് തന്നെ ചിന്തിക്കാം. ദൈവാലയത്തോടുള്ള നമ്മുടെ സ്നേഹം എങ്ങനെയിരിക്കുന്നു? ദൈവത്തിന്റെ ആലയത്തെക്കുറിച്ചും, സുവിശേഷീകരണത്തെക്കുറിച്ചും, ദൈവ വചനത്തെക്കുറിച്ചും, ദൈവത്തിന്റെ വഴിയേക്കുറിച്ചും എത്രമാത്രം നാം ചിന്തിക്കുന്നു? ദൈവാലയത്തെക്കുറിച്ചുള്ള സ്നേഹം നമ്മിൽ നിറയുമ്പോൾ നമുക്ക് യഥാർത്ഥത്തിൽ എന്തു ചെയ്യുവാൻ കഴിയും എന്ന് ഒന്ന്ചിന്തിക്കുക!!

പ്രാർത്ഥന

പ്രീയ യേശുവേ,

ദൈവാലയത്തെക്കുറിച്ച് ചിന്തിക്കുവാനും ആവോളം ദൈവീക പ്രവർത്തനങ്ങൾക്കുവേണ്ടി ചിലവിടുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x