“ദൈവീക അംഗീകാരം തേടുക”
വചനം
റോമർ 2 : 29
അകമെ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്ച ലഭിക്കും.
നിരീക്ഷണം
യഹൂദനായിരിക്കുന്നതിനും, ക്രിസ്തുവിന്റെ അനുയായി ആയിരിക്കുന്നതിനും ഇടയിൽ വിശുദ്ധ പൗലോസ് ശക്തമായ ഒരു സാമ്യം സൃഷ്ടിക്കുന്നു. യഹൂദത്വം കെട്ടിച്ചമയ്ക്കുവാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അത് ഉള്ളിൽ നിന്നാണ് വരുന്നത്. ക്രിസ്തുവിലുള്ള വിശ്വാസത്തിലേയ്ക്ക് വന്ന പുരുഷന്റെയോ സ്ത്രീയുടെയോ കാര്യത്തിലും ഇതുതന്നെ സത്യം. പരിച്ഛേദന പോലുള്ള ഏതെങ്കിലും മാനുഷിക മാർഗ്ഗങ്ങളിലൂടെ അവർ ക്രിസ്ത്യാനിയാകാൻ ശ്രമിക്കേണ്ടതില്ല. അത് ഹൃദയത്തിൽ നിന്നാണ് വരുന്നത്, മനുഷ്യന്റെ കൈയ്യടി തേടുന്നതിനു പകരം ദൈവത്തിന്റെ സ്തുതി തേടുന്നു.
പ്രായേഗീകം
ചിലർ വിശ്വസിക്കുന്നത് മറ്റുള്ളവരെ പ്രീതിപ്പെടുത്തുവാൻ വേണ്ടിയാണ് തങ്ങൾ ജീവിക്കുന്നതെന്നാണ്. എന്നിരുന്നാലും ഓരോ യേശുവിന്റെ അനുയായിയും ഒരു പ്രക്ഷകനു മുന്നിൽ മാത്രമേ കളിക്കുന്നുള്ളൂ. അവന്റെ പേര് യേശു എന്നാണ്. അവൻ സന്തുഷ്ടനാണോ? അവൻ നമ്മുടെ ജീവിത്തെ അഭിനന്ദിക്കുന്നുണ്ടോ? അവന്റെ നാമ മഹത്വത്തിനായി ജവിക്കുന്നുണ്ടോ? ഇതന്റെ ഉത്തരം നമുക്ക് അത് യഥാർത്ഥത്തിൽ വ്യാജം പറയുവാൻ കഴിയില്ല കാരണം അവൻ എല്ലാം അറിയുന്നു. നമ്മൾ ഒന്നുകിൽ യഥാർത്ഥമാണ് അല്ലെങ്കിൽ നമ്മൾ അല്ല. ഓ, അതാണ് സത്യം, നമുക്ക് പരസ്പരം ജീവിക്കുവാൻ കഴിയും, പക്ഷേ നമുക്ക് ലഭിക്കുന്ന കരഘോഷങ്ങളും അംഗീകാരങ്ങളും കാലക്രമേണ നഷ്ടമാകും. നമ്മുടെ ശ്രമങ്ങളെ ഇപ്പോൾ അഭിനന്ദിക്കുന്നവർ തന്നെ നമ്മെ എതിർക്കുമെന്ന പ്രതീക്ഷയിലാണ്. കുഴപ്പങ്ങൾ ഉപേക്ഷിക്കുവാനുള്ള സമയമാണിത്. ഇതാ ഒരു ചിന്ത ദൈവത്തിൽ നിന്നുള്ള അംഗീകാരം നേടുവാൻ വേണ്ടി ജീവിക്കുക.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ അംഗീകാരം നേടി ജീവിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു അതിനായി എന്നെ സഹായിക്കുമാറാകേണമേ. ആമേൻ