“ദൈവീക പദ്ധതി – സ്വന്തം കഥപറയുക എന്നതാണ്”
വചനം
ലൂക്കോസ് 8 : 39
അതിന്നു അവൻ: “നീ വീട്ടിൽ മടങ്ങിച്ചെന്നു ദൈവം നിനക്കു ചെയ്തതു ഒക്കെയും അറിയിക്ക” എന്നു പറഞ്ഞു അവനെ അയച്ചു. അവൻ പോയി യേശു തനിക്കു ചെയ്തതു ഒക്കെയും പട്ടണത്തിൽ എല്ലാടവും അറിയിച്ചു.
നിരീക്ഷണം
യേശു ഒരു മനുഷ്യനെ പൈശാചീക അടിമത്വത്തിൽ നിന്ന് മോചിപ്പിച്ചു, കാരണം അത് അവനിൽ വസിച്ചിരുന്നപ്പോൾ അവനെ ഒരു ഭ്രാന്തനെപ്പോയെയും തന്റെ സ്വന്തം ശരീരത്തെ നിയന്ത്രിക്കുവാൻ കഴിയാത്തവനെപ്പോലെയും പെരുമാറുവാൻ പ്രേരിപ്പിച്ചു. യേശു ആ മനുഷ്യന്റെ ജീവിത്തിൽ ഒരു അത്ഭുതം പ്രവർത്തിക്കുകയും അവൻ അതിന്റെ വിടുതൽ അനുഭവിക്കുകയും ചെയ്തു. അതിനുശേഷം അവൻ വസ്ത്രംധരിച്ച് സ്വയമനസ്സോടെ യേശുവിന്റെ കാൽക്കൽവീണു. യേശു അവനോട് വീട്ടിൽപോയി കർത്താവ് അവനുവേണ്ടി ചെയ്തത് മറ്റുള്ളവരോട് പറയുവാൻ പറഞ്ഞു, അവൻ അങ്ങനെ ചെയ്തു.
പ്രായോഗികം
ഇന്ന് നമ്മുടെ ചുറ്റുപാടും ഒന്ന് ശ്രദ്ധിച്ചാൽ അനവധി പരസ്യങ്ങൾ കാണുവാൻ കഴിയും. ടി.വി പരസ്യങ്ങൾ, നവമാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങൾ എപ്പോഴും നാം കാണുന്നുണ്ട്. എന്നാൽ ഒരു മനുഷ്യന്റെ ജീവിത്തിൽ സംഭവിച്ചതും, അനുഭവിച്ചതുമായ കാര്യങ്ങൾ നേരിട്ട് പറയുമ്പോൾ അതാണ് മറ്റു പരസ്യങ്ങളെക്കാൽ കൂടുതൽ പ്രയോചനപ്പെടുന്നത്. നമ്മുടെ ജീവിത്തിൽ നാം അനുഭവിച്ച അതായത് നല്ലൊരു ഹോട്ടലിൽ പോയി കഴിച്ചാൽ നാം മറ്റുള്ളവരോട് ആ ഹോട്ടൽ കൊള്ളളാമായിരുന്നു എന്ന് പറയും അതുപൊലെ ഒരു ഡോക്ടർ ചിത്സിച്ച് സൗഖ്യം കിട്ടിയാൽ നാം അതും മറ്റുള്ളവരോട് പറയാറുണ്ട്. അതുപോലെ നമ്മുടെ ജീവിത്തിൽ യേശുക്രിസ്തു ചെയ്ത മഹത്വവും, ഭയങ്കരവുമായ കാര്യങ്ങൾ മറ്റുള്ളവരോട് പറയണം എന്ന് യേശു ആഗ്രഹിക്കുന്നു. ദൈവത്തിെക്കുറിച്ച് മറ്റുള്ളവരോട് എങ്ങനെ പറയണം എന്നുള്ളതിന്റെ ദൈവീക പദ്ധതി എന്തെന്നാൽ നാം ഓരോരുത്തരും നമ്മുടെ സ്വന്തം അനുഭവം മറ്റുള്ളവരുമായി പങ്കുവെയ്ക്കുക എന്നതാണ്. അതിനായ് നാം ശ്രമിച്ചാൽ നമുക്കു ചുറ്റും ഉള്ളവരോട് വേഗത്തിൽ സുവിശേഷം അറിയിക്കുവാൻ ഇടയാകും. അങ്ങനെ ചെയ്യുവാൻ നമുക്ക് ഓരോരുത്തർക്കും തീരുമാനം എടുക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ജീവിത്തിൽ ഞാൻ കണ്ടുമുട്ടുന്നവരുമായി യേശുവിലൂടെ എനിക്ക് ലഭിച്ച മഹാസന്തോഷത്തെക്കുറിച്ച് പറയുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ