Uncategorized

“ദൈവീക സാന്നിധ്യത്താൽ തടയപ്പെടുന്നു”

വചനം

2 ദിനവൃത്താന്തം 7 : 2

യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കകൊണ്ടു പുരോഹിതന്മാർക്കു യഹോവയുടെ ആലയത്തിൽ കടപ്പാൻ കഴിഞ്ഞില്ല.

നിരീക്ഷണം

യെരുശലേമിന്റെ ഹൃദയ ഭാഗത്തുള്ള മോറിയാ മലയിൽ പണികഴിപ്പിച്ച പുതിയ യഹോവയുടെ ആലയം ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിന് തൊട്ടുമുമ്പ്, ശലോമോൻ രാജാവ് ഒരു സമർപ്പണ പ്രാർത്ഥന നടത്തി. അദ്ദേഹത്തിന്റെ പ്രാർത്ഥനയ്ക്കുശേഷം പുരോഹിതന്മാർക്ക് ആലയത്തിൽ പ്രവേശിക്കുവാൻ കഴിഞ്ഞില്ല, കാരണം യഹോവയുടെ തേജസ്സ് അവിടെ നിറഞ്ഞിരുന്നു.

പ്രായേഗീകം

യെരുശലേമിലെ സ്ഥിരമായ ആലയം വളരെക്കാലമായി പണിയുവാനിരുന്നതായിരുന്നു. അത് ഒടുവിൽ പൂർത്തിയായപ്പോൾ എല്ലാവരും ഒരേസമയം കർത്താവിന് സ്തുതിയും ആരാധനയും അർപ്പിച്ചു. ഐക്യത്തിന്റെ ആത്മാവ് എക്കാലത്തെയും ഉന്നതിയിലെത്തി, ദൈവം സന്തോഷിച്ചു. ആ നിമിഷത്തിൽ, ദൈവം തന്റെ മഹത്വത്തിൽ ആലയത്തെ കീഴടക്കി തനിക്കുവേണ്ടിയുള്ള മനുഷ്യന്റെ അതിരുകടന്ന പ്രകടനത്തെ “നിർത്തി” അവന്റെ സാന്നിധ്യം വളരെ ശക്തമായിരുന്നതിനാൽ പുരോഹിതന്മാർക്ക് ആലയത്തിൽ പ്രവേശിക്കുവാൻ കഴിഞ്ഞില്ല. ഇന്നത്തെ പല വിശ്വാസികളും സമാനമായ ഒരു സ്വർഗ്ഗീയ സാന്നിധ്യം ഉള്ളിൽ ആഗ്രഹിക്കുന്നുണ്ട്. യെശയ്യാ പ്രവാചകൻ ഇപ്രകാരം പ്രാർത്ഥിച്ചു, ഓ കർത്താവേ, നീ ആകാശം കീറി ഇറങ്ങിവന്നെങ്കിൽ കൊള്ളായിരുന്നു! (യെശയ്യ 64:2) തങ്ങൾക്കു നൽകിയ കൃപാവരങ്ങളാൽ ശിശ്രൂഷിക്കുന്ന മഹാന്മാരായ ദൈവപുരുഷന്മാർക്ക് നാമെല്ലാവരും നന്ദിയുള്ളവരാണ്, എന്നാൽ പലരും യഥാർത്ഥത്തിൽ അന്വേഷിക്കുന്നത് കടക്കുവാൻ കഴിയാത്ത ശക്തമായ ദൈവീക സാന്നിധ്യമാണ്!!

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ ശക്ത്തമായ ആത്മീക സാന്നിധ്യത്തിനായി കാത്തിരിക്കുന്നു. അതിനായി സമർപ്പിക്കുന്നു, എന്ന സഹായിക്കുമാറാകേണമേ. ആമേൻ