Uncategorized

“ദൈവ വചനം വ്യാപിക്കുവാൻ സഭാ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക”

വചനം

അപ്പോ. പ്രവൃത്തി 6 :   7

ദൈവവചനം പരന്നു, യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയോരു കൂട്ടം വിശ്വാസത്തിന്നു അധീനരായിത്തിർന്നു.

നിരീക്ഷണം

പ്രവർത്തികളുടെ പുസ്തകം 6-ാം അദ്ധ്യായം സഭയിലെ മൂപ്പന്മാരുടെ ശിശ്രൂഷയെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു. സഭയിലെ ദൈനംദിന കടമകൾ നിർവഹിക്കുന്നതിൽ അപ്പോസ്ഥലന്മാർക്ക് ബുദ്ധിമുട്ടുവന്നതിനാൽ, ദൈവവചനം പരത്തുന്നത് അവഗണിക്കുന്നു എന്ന പരാതി ഉണ്ടായി. ആകയാൽ സഭയിലെ പ്രവർത്തനങ്ങൾക്കായി മുപ്പന്മാരെ നിയമിച്ചപ്പോൾ സഭ വളരെ നന്നായി വളർന്നു എന്ന് മനസ്സിലാക്കുവാൻ കഴിയും.

പ്രായോഗീകം

ദൈവീക സന്ദേശം പ്രചരിപ്പിക്കുന്നതിനായി സഭയിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക എന്നത് സത്യമാണ്. ജനങ്ങൾക്ക് കൂടുതൽ സേവന ആവസരങ്ങൾ ലഭിക്കുന്നതിനായി നേതാക്കൾ വാതിൽ തുറന്നു കൊടുക്കുമ്പോഴെല്ലാം പിന്നെയും കൂടുതൽ പോരെ ആവശ്യമാണെന്ന് മനസ്സിലാക്കുവാൻ കഴിയുന്നു. ദൈവാലയത്തിലെ പ്രവർത്തനങ്ങളിൽ ജനങ്ങൾ കൂടുതൽ ഇടപെടുപ്പോൾ അവർ ദൈവ കൃപയിൽ തഴച്ചു വളരുവാൻ ഇടയാകും (സങ്കീ. 92:13). കർത്താവിനെ അനുസരിക്കുന്നതിന്റെ ഫലമായി ആളുകൾ തഴച്ചുവളരാൻ തുടങ്ങുമ്പോൾ, അവർക്ക് സഭയോട് കടപ്പാട് തോന്നുന്നുകയും ആത്മീയ പ്രതിഫലത്തിന്റെ ഒരു ബോധമുണ്ടാവുകയും ചെയ്യുന്നു. പരസ്പര ആത്മീയ ബന്ധം പരിശുദ്ധാത്മാവിൽ ജ്വാലനശക്തിപോലെയാണ്, അത് ആകർഷകമാണ്. എന്നാൽ ഇതെല്ലാം ആരംഭിക്കുന്നത് നേതൃത്വം വചനം പ്രചരിപ്പിക്കുന്നതിനായി ദൈവസഭയുടെ പ്രവർത്തനത്തെ വ്യാപിപ്പിക്കുമ്പോഴാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ വചനം വ്യാപിക്കുന്നതോടൊപ്പം ദൈവ സഭയുടെ പ്രവർത്തനത്തെയും വ്യാപിപ്പിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x