“ദൈവ വചനത്തിന്റെ രുചി തേൻകട്ടപോലെ!!”
വചനം
യെഹെസ്ക്കേൽ 3 : 3
മനുഷ്യപുത്രാ, ഞാൻ നിനക്കു തരുന്ന ഈ ചുരുൾ നീ വയറ്റിൽ ആക്കി ഉദരം നിറെക്ക എന്നു കല്പിച്ചു; അങ്ങനെ ഞാൻ അതു തിന്നു; അതു വായിൽ തേൻ പോലെ മധുരമായിരുന്നു.
നിരീക്ഷണം
കർത്താവ് യെഹെസ്ക്കേലിനെ തന്റെ പ്രവാചകനായി വിളിച്ചതിനുശേഷം തന്റെ വചനം നിറഞ്ഞ ഒരു ചുരുൾ അവന്റെ മുമ്പിൽ കൊടുത്തു. ചുരുളിന്റെ ഇരുവശത്തും വിലാപത്തിന്റെയും കഷ്ടപ്പാടിന്റെയും വാക്കുകളുണ്ടെന്ന് യെഹെസ്ക്കേൽ പറയുന്നു. നാം ആയിരുന്നെങ്കിൽ ആ കാര്യം മോശം വാർത്ത എന്ന് പറയുമായിരിക്കും. എന്നാൽ യെഹെസ്ക്കേൽ അതു മുഴുവനും ഭക്ഷിച്ചപ്പോൾ അത് അവന്റെ വായിൽ മധുരമുള്ള തേൽ കട്ടപോലെ രുചിയുള്ളതായി തീർന്നു.
പ്രായോഗികം
ഇത് ഒരു വ്യക്തി ദൈവത്തിന്റെ വചനം മുഴുവനായി ഭക്ഷിക്കുന്ന ചിത്രമാണ്, എല്ലാം ഭക്ഷിക്കുന്നു!!! യേശുവിനെ അനുഗമിക്കുന്ന വ്യക്തി ദൈവവചനം മുഴുവനും ഉൾക്കൊള്ളുകയും അതിൻ പ്രകാരം ജീവിക്കുകയും ചെയ്യുന്നു എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു വിശ്വാസിയുടെ ജീവിത്തിൽ സന്തോഷകരമായ ജീവിതം മാത്രമല്ല, സങ്കടകരമായ ജീവിത ഭാഗങ്ങളും ഉണ്ടാകും, പ്രതീക്ഷകൾ മാത്രമല്ല നിരാശാജനകമായ ഭാഗങ്ങളും ഉണ്ടാകാം. ഉയർത്തെഴുന്നേൽപ്പ് മാത്രമല്ല പക്ഷേ മരണവും, ശ്മശാനവും ഉണ്ടാകും. യേശുവിനെ അനുഗമിക്കുന്ന ഒരു വ്യക്തി ഇതെല്ലാം ഉൾക്കൊള്ളുവാൻ തയ്യാറാകണം. അപ്പോഴാണ് ദൈവ വചനം തുറക്കുമ്പോഴെല്ലാം അതി മധുരമുള്ള തേൽ പോലെ രുചികരമായി മാറുന്നത്. ഒരു വ്യക്തിയുടെ ജീവിതം പൂർണ്ണമാകുന്നത് ദൈവ വചനത്തിന്റെ വെളിച്ചത്തിൽ അതിനെ കാണുമ്പോഴാണ്. തന്റെ ജീവിതകാലം മുഴുവൻ തിരുവെഴുത്തുകളുടെ രണ്ട് ഭാഗങ്ങൾ കെട്ടിപ്പടുക്കുവാൻ ശ്രമിക്കുമ്പോൾ കയ്പും മധുരവും, ആശയക്കുഴപ്പവും വൈരുദ്ധ്യവും ഉണ്ടാകും. യെഹെസ്ക്കേൽ പ്രവാചകൻ മുഴുവൻ ചുരുളും വിഴുങ്ങിയപ്പോൾ അവന് അത് തേൻപോലെ മധുരമുള്ളതായി തീർന്നു. അങ്ങനെ രുചിച്ചതിൽ അതിശയിക്കുവാനില്ല കാരണം ദൈവ വചനം അത്രമാത്രം മാധുര്യമേറിയതാണ്, അത് വായിച്ച് ഗ്രഹിക്കും തോറും അതിന്റെ മാധുര്യം വർദ്ധിച്ചുവരിക തന്നെ ചെയ്യും. ആകയാൽ ദൈവവചനം തേൽകട്ടപോലെ മധുരമുളവാക്കുവാൻ അത് നമുക്ക് അനുദിനം രുചിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ വചനം എനിക്ക് എന്നും തേനുപോലെ മാധുര്യമുള്ളതാണ്. എന്റെ എല്ലാ സാഹചര്യങ്ങളിലും എനിക്ക് അങ്ങയോട് ചേർന്നു നിൽക്കുവാൻ കഴിയുന്നത് ആ മാധുര്യമേറിയ വചനത്താലാണ്. പിന്നെയും അങ്ങയുടെ വചനത്തെ രുചിക്കുവാനുള്ള കൃപ നൽകുമാറാകേണമേ. ആമേൻ