Uncategorized

“ദൈവ സാന്നിധ്യത്തിലേയ്ക്ക് അടുത്ത് ചെല്ലുക”

വചനം

സങ്കീർത്തനം 48 : 9

ദൈവമേ, നിന്റെ മന്ദിരത്തിന്റെ മദ്ധ്യേ ഞങ്ങൾ നിന്റെ ദയയെക്കുറിച്ചു ചിന്തിക്കുന്നു.

നിരീക്ഷണം

ദാവീദ് രാജാവിനെ സംബന്ധിച്ചിടത്തോളം, താൻ ദൈവാലയത്തിൽ ചെല്ലുമ്പോൾ മാനസ്സീകമായ ധൈര്യവും ഉത്തേജനവും കിട്ടുക പതിവായിരുന്നു. മാത്രമല്ല ദൈവം തന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് ഓർക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നത് അവിടെ വച്ചാണ്.

പ്രായോഗികം

എല്ലാ ആഴ്ചയിലും ദൈവാലയത്തിൽ പോകുന്നവരുടെ ജീവിത്തിൽ ഒരു വിത്യാസം കാണുവാൻ കഴിയും. ഓരുപക്ഷേ അവരുടെ മുൻ ആഴ്ച മോശം കാര്യങ്ങൾ ജീവിത്തിൽ കടന്നുവന്നിരിക്കാം. അവരുടെ സാധാരണ ജീവിത്തിൽ എന്തെങ്കിലും മോശമായത് സംഭവിച്ചിരിക്കാം, ആ സംഭവം അവരുടെ സമനില തന്നെ തെറ്റിച്ചിരുന്നിരിക്കാം. ഒരുപക്ഷേ അവരുടെ ഒരു ബന്ധുവിന്റെ വേർപാടോ അല്ലെങ്കിൽ അവരിൽ ആർക്കെങ്കിലും മരണകരമായ ഏതെങ്കിലും അസുഖമോ വന്നിരിക്കാം. അല്ലെങ്കിൽ അവരുടെ വേണ്ടപ്പെട്ടവർ ആരെങ്കിലും മരിച്ചുപോയിട്ടുണ്ടാവാം. അങ്ങനെ പല പ്രശ്നങ്ങൾ അവരുടെ ജാവിത്തിൽ ഉണ്ടായെന്നിരിക്കാം. എന്നാൽ ദൈവാലയത്തിൽ ചെന്ന് ദൈവത്തെ വ്യക്തിപരമായി ആരാധിക്കുമ്പോൾ ആ വ്യക്തിയ്ക്ക് ജീവിതത്തിൽ ഒരു മാറ്റം സംഭവിക്കുന്നു. അവർ കണ്ണുനീരോടെ പ്രാർത്ഥിക്കുമ്പോൾ അവർക്കെരാശ്വാസം കിട്ടുന്നു. കാരണം ആ നിമിഷം അവർ ദാവീദിനെപ്പോലെ ദൈവം ഈ പ്രശ്നങ്ങളുടെ നടുവിലും തന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് ആലയത്തിൽ വച്ച് ഓർക്കുകയും ദൈവത്തെ സ്തുതിച്ച് ആരാധിക്കുകയും ചെയ്യുന്നു. ഇത് വായിക്കുന്ന താങ്കൾ ഇപ്പോൾ ഏതെങ്കിലും തരത്തിലുള്ള ബദ്ധിമുട്ടിലൂടെ കടന്നു പോകുന്നുവെങ്കിൽ എന്തുകൊണ്ട് വെറുതെ ഒന്ന് ദൈവാലയത്തിലേയ്ക്ക് കടന്നു ചെന്ന് ദൈവത്തെ സ്തുതിക്കുകയും ദൈവം താങ്കളെ സ്നേഹിക്കുന്നു എന്ന കാര്യം ഓർക്കുകയും ചെയ്തുകൂടാ? അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്കും ദൈവം പ്രശ്നത്തിന് പരിഹാരം തന്ന് സഹായിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവിതത്തിലെന്നും അങ്ങയുടെ ആലയത്തിൽ വന്നു അങ്ങയെ ആരാധിക്കുവാൻ എന്നെ സഹായിച്ചതിന് നന്ദി. തുടർന്നും അങ്ങനെ തന്നെ ആയിരിക്കുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ