“ദൗത്യം പൂർത്തീകരിക്കുവാൻ അതിലൂടെ കടന്നുപോകുക”
വചനം
യോഹന്നാൻ 12 : 27
ഇപ്പോൾ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ എന്തു പറയേണ്ടു? പിതാവേ, ഈ നാഴികയിൽനിന്നു എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാൻ ഈ നാഴികയിലേക്കു വന്നിരിക്കുന്നു.
നിരീക്ഷണം
ഏതാനും ദിവസങ്ങൾക്കുള്ളിൽ യേശു ക്രൂശീകരിക്കപ്പെടും. അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്തോറും അവൻ കൂടുതൽ അസ്വസ്ഥനായി. അവൻ സ്വയം ഒരു ചോദ്യം ചോദിച്ചു, എന്നെ ഇതിൽ നിന്ന് മോചിപ്പിക്കുവാൻ എന്റെ പിതാവിനോട് ആവശ്യപ്പെടണമോ? അതിന് താൻ സൗമ്യമായി ഒരു തീരുമാനം എടുത്തു, “ഇല്ല, ഞാൻ വന്നതുതന്നെ ഇതിനായിട്ടാണല്ലോ!”
പ്രായോഗീകം
നമുക്കൊരോരുത്തർക്കും ഓരോ ദൗത്യമുണ്ട്. ആ ദൗത്യം പൂർത്തീകരിക്കുവാൻ ഭീകരമായതും, ഭയാനകമായതും അല്ലെങ്കിൽ നമ്മെ തന്നെ തകർത്തുകയുന്ന രീതിയുലുള്ളതുമായ കഷ്ടപ്പാടുകളൾ നാം സഹിക്കേണ്ടി വരും. എന്നാൽ നമ്മുടെ ജീവിതത്തിൽ വിജയം നേടുന്നത് ആ ദൗത്യം പൂർത്തീകരിക്കുമ്പോഴാണ്. ഏതെങ്കിലും തരത്തിലുള്ള പോരാട്ടമില്ലാതെ നമുക്ക് വിജയിക്കുവാൻ കഴിയുകയില്ല. ചിലർക്ക് ചെറിയ പ്രശ്നങ്ങൾ ആയിരിക്കാം, മറ്റു ചിലർക്ക് ഒരു വലീയ സമഗ്രമായ യുദ്ധം തന്നെ നേരിടേണ്ടി വരാം. ജീവിതത്തിൽ നമുക്കുള്ള ദൗത്യം പൂർത്തീകരിക്കുമ്പോൾ നമുക്ക് ലഭിക്കുന്നത് “നന്നായി ചെയ്തു, നല്ലവനും വിശ്വസ്ഥനുമായ ദാസനേ” എന്ന വിളി ആയിരിക്കും. ഈ വിളി കേൾക്കാൻ എളുപ്പമാണ് എന്നാൽ നമ്മെ ഏല്പിച്ച ദൗത്യം പൂർത്തീകരിക്കുക എന്നത് വളരെ പ്രയാസമേറിയതും ചിലപ്പോൾ അസാധ്യമായതുമായും തോന്നാം. എന്നാൽ ഈ ദൗത്യം നമ്മെ മാടി വിളിക്കുമ്പോൾ നിങ്ങളുടെ ഹൃദയമിടുപ്പ് കൂടുകയും ആഴമായ വേന അനുഭവപ്പെടുകയും ചെയ്യുമ്പോൾ ഒന്നു ചെയ്യുക “മന്നോട്ട് തന്നെ പോകുക, ആ ദൗത്യം പൂർത്തീകരിക്കുക”.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ജീവിത്തിൽ അങ്ങ് നൽകിയ ദൗത്യം പൂർത്തീകരിക്കുവാൻ എന്തു കഷ്ടം സഹിക്കേണ്ടിവന്നാലും അത് നിവർത്തീകരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ