“നടക്കുക, നിൽക്കുക, ഇരിക്കുക”
വചനം
സങ്കീർത്തനം 1 : 1
ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും.
നിരീക്ഷണം
ഈ ആദ്യ സങ്കീർത്തനത്തിൽ ദാവീദ് രാജാവ് നീതിയുടെ പാതയിൽ നടക്കുന്നവർക്ക് അനുഗ്രഹവും സ്വന്തം സ്വാർത്ഥ താൽപ്പര്യത്തിനായി ജീവിക്കുന്ന ഒരു വ്യക്തി അതിന്റെതായ ശിക്ഷയും ലഭിക്കുമെന്ന് വ്യക്തമാക്കുന്നു.
പ്രായോഗീകം
ഈ സങ്കീർത്തനത്തിൽ യേശുവിനോട് വിശ്വസ്തത പുലർത്തുന്നവർക്ക് അനുഗ്രഹം വാഗ്ദത്തം ചെയ്യപ്പെടുന്നു. ഒരു വ്യക്തി നല്ലതാണോ എന്ന് നമുക്ക് ഉറപ്പില്ലാത്തവരുമായി സമയം ചിലവഴിക്കുന്നത് നാം കണ്ടിട്ടുണ്ട്. മാത്രമല്ല നമുക്ക് വിശ്വാസമില്ലാത്തവരുമായി നിൽക്കുന്നത് നമ്മുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ കാണുമ്പോൾ അവർ യേശുവിൽ നിന്ന് അകന്നുപോകുന്നുവെന്ന് ചിന്തിക്കുവാൻ തുടങ്ങും. മാത്രമല്ല അങ്ങനെയുള്ള വ്യക്തികളുമായി ഇരിക്കുമ്പോൾ അവർ പൂർണ്ണമായി നല്ലവഴിയിൽ നിന്ന് മാറി നശിക്കുവാൻ തുടങ്ങുന്നു എന്ന് അവർക്ക് ബോധ്യമാകും. പരിഹാസികൾ ഇന്നത്തെക്കലാത്തെ ഏറ്റവും വലിയ ദോഷവശം മാത്രം കാണുന്നവരാണ്. യേശുവിനുവേണ്ടി ശക്തമായി നിലകൊള്ളുവാനുള്ള എറ്റവും നല്ല മാർഗ്ഗം ദൈവത്തോടൊപ്പം നടക്കുക, നിൽക്കുക, ഇരിക്കുക, എന്നതാണ്, മറുവശത്ത് അല്ല.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയോടൊപ്പം നടക്കുവാനും, നിൽക്കുവാനും ഇരിക്കുവാനും എന്നെ സഹായിക്കുമാറാകേണമേ. ആമേൻ
