“നമുക്കുള്ളവർക്കുവേണ്ടി പോരാടുക”
വചനം
1 ദിനവൃത്താന്തം 19 : 13
ധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിന്നും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങൾക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കു ഇഷ്ടമായതു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.
നിരീക്ഷണം
യിസ്രായേലിന്റെ സൈന്യം ശത്രുസൈന്യത്താൽ വളയപ്പെട്ടു. മുകളിൽ പരാമർശിച്ച ഭാഗത്തിൽ ദാവീദ് രാജാവിന്റെ പടതലവനായ യോവാബിന്റെ വാക്കുകളാണ് വ്യക്തമാക്കിയിരിക്കുന്നത്. മറ്റൊരു പടതലവനും സഹോദരനുമായ അബീശായിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം, നീ നിന്റെ ആളുകളുമായി അമ്മോന്യരെ ആക്രമിക്കുക, ഞാൻ എന്റെ ആളുകളുമായി അരാമ്യരെ ആക്രമിക്കാം. നമ്മുടെ ജനങ്ങൾക്കും നഗരങ്ങൾക്കും വേണ്ടി നമ്മൾ പോരാടാം എന്നിട്ട് ദൈവം അതിന്റെ ഫലം തീരുമാനിക്കട്ടെ. ദൈവം ഈ സഹോദരന്മാർക്കും യിസ്രായേലിന്റെ സൈന്യങ്ങൾക്കും വിജയം നൽകി രക്ഷിച്ചു.
പ്രായേഗീകം
ഏതൊരു സമൂഹത്തിലും ഏതൊരു തലമുറയിലും, ക്രിസ്തുവിനെ അനുഗമിക്കുന്ന നാം നമ്മുടെ ജനത്തിനുവേണ്ടി പോരാടണം. സുവിശേഷം പ്രോത്സാഹിപ്പിക്കുന്നതിന് പരസ്പരം കൂടുതൽ സജ്ജരാക്കുവാൻ സഹായിക്കുന്നതിനായാലും ധാർമ്മീകമായും നിയമപരമായും ഉയർന്ന നലയിൽ നിൽക്കുന്നതിനായാലും നമ്മൾ നമ്മുടെ ജനത്തിനുവേണ്ടി പോരാടണം. നീതിയുടെ വശം രാഷ്ട്രീയ പ്രേരണയ്ക്ക് വഴങ്ങുന്നതും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദൈവത്തിന്റെ കാര്യങ്ങളെയും ദൈവത്തിന്റെ ആശയത്തെയും പരിഹസിക്കുന്നതും കൂടുതൽ കൂടുതൽ നാം കാണുന്നു. നാം ഇത്തരത്തിലുള്ള പ്രതികൂലങ്ങളെ എതിർത്തു നിന്ന്, നിങ്ങൾ ആ ശത്രുവിനെ നേരിടുക്കുക, ഈ ശത്രുവിനെ ഞങ്ങൾ നേരിടാം, എന്നിങ്ങനെ തീരുമാനിച്ച് ശത്രവിനെ ജയിക്കണം. ഒരുമിച്ച് നമ്മൾ നമ്മുടെ ജനത്തിനുവേണ്ടി പോരാടുക, എന്ന് പറയേണ്ട സമയമാണിത്. അവസാനം ഫലം തീരുമാനിക്കേണ്ടത് ദൈവത്തിന് വിട്ടുകൊടുക്കാം, പക്ഷേ നമ്മൾ പോരാടണം.
പ്രാർത്ഥന
പ്രീയ യേശുവേ,
പോരാടേണ്ട സമയത്ത് എഴുന്നേറ്റ് പോരാടുവാനുള്ള കൃപ നൽകുമാറാകേമമേ. ആമേൻ