“നമുക്കെല്ലാവർക്കും പരിശീലനം ആവശ്യമാണ്”
വചനം
അപ്പോ. പ്രവൃത്തി 18 : 26
വൻ പള്ളിയിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുതുടങ്ങി; അക്വിലാസും പ്രിസ്കില്ലയും അവന്റെ പ്രസംഗം കേട്ടാറെ അവനെ ചേർത്തുകൊണ്ടു ദൈവത്തിന്റെ മാർഗ്ഗം അധികം സ്പഷ്ടമായി അവന്നു തെളിയിച്ചുകൊടുത്തു.
നിരീക്ഷണം
അലക്സാന്ത്രിയക്കാരനായിരുന്ന അപ്പൊല്ലോസ്, യേശുക്രിസ്തുവിനെ അനുഗമിക്കുന്നവനും, ദൈവവചനം പഠിച്ച വ്യക്തിയും ആയിരുന്നു. മാത്രമല്ല അദ്ദേഹം ഒരു വാഗ്മിയും വിശ്വാസപ്രമണത്തെ സൂക്ഷിക്കുന്നവനും ആയിരുന്നു. അക്വിലാസും, പ്രിസ്കില്ലയും അദ്ദേഹത്തിന്റെ പ്രസംഗം കേട്ടപ്പോൾ, അവർ അദ്ദേഹത്തെ അവരുടെ വീട്ടിലേയ്ക്ക് ക്ഷണിക്കുകയും വചനം പ്രസംഗിക്കുവാൻ പോത്സാഹിപ്പിക്കുകയും ചെയ്തു. മാത്രമല്ല യേശുക്രിസ്തുവിനെക്കുറിച്ച് കൂടുതൽ വ്യക്തമായി അവനെ പഠിപ്പിക്കുകയും അത് പരിശീലിപ്പിക്കുകയും ചെയ്തു.
പ്രായോഗീകം
പുതിയ നിയമത്തിൽ വളരെ അധികം പ്രശംസിക്കപ്പെട്ട ഒരു മനുഷ്യനായിരുന്നു അപ്പൊല്ലോസ്. ഒരിക്കൽ പൌലോസ് ഇപ്രകാരം പറഞ്ഞു, “ഞാൻ നട്ടു, അപ്പൊല്ലോസ് നനച്ചു, പക്ഷേ വളരുമാറാക്കുന്നത് ദൈവമത്രേ” (1കോരി. 3:6). ഈ മനുഷ്യൻ വിശ്വാസത്തിന്റെ സംരക്ഷകനായിരുന്നു, എന്നിട്ടും ആദിമ സഭയിലെ കേന്ദ്ര വ്യക്തിയായ അദ്ദേഹത്തെപ്പോലും “പരിശീലിപ്പിക്കേണ്ടതുണ്ടായിരുന്നു”. ആദിമ സഭയിലെ ശക്തരായ ദമ്പതികൾക്ക് മുന്നിൽ അദ്ദേഹം സ്വയം താഴ്ത്തി അവരുടെ ഉപദേശം സ്വീകരിച്ചു എന്നത് അപ്പൊല്ലോസിനെ സംബന്ധിച്ച് പ്രശംസനീയമാണ്. ഇന്ന് നമ്മൾ പലപ്പോഴും “യേശുവന്റെ അനുയായികൾ” എന്ന നിലയിൽ വേണ്ടത്ര പരിശാലനം ഇല്ലത്തവരായ പലരെയും കാണുവാൻ കഴിയും. ദൈവദാസന്മാരോ ദാസിമാരോ പ്രത്യേകിച്ച് പ്രായമായവർ, ഉപദേശം നൽകുമ്പോഴെല്ലാം, അത് ഒരു വ്യക്തിഗത പരിശീലനമായ് നാം എടുക്കേണ്ടതാണ്. കാരണം ഒരു ക്രുസ്തുവിന്റെ അനുയായി എന്ന നിലയിൽ യഥാർത്ഥത്തിൽ വിജയിക്കുവാൻ നമുക്ക് രൂപീകരണം ആവശ്യമാണ്. ആകയാൽ പരിശീലനം ആവശ്യമാണെന്ന ബോധത്തോടെ മുതിർന്നവർ നൽകുന്ന പരിശീലം ഏറ്റുവാങ്ങികൊണ്ട് മുന്നോട്ട് പോകുവാൻ തയ്യാറാകണം.
പ്രാർത്ഥന
പ്രീയ യേശുവേ
അപ്പൊല്ലോസിനെപ്പോലെ മുതിർന്നവരിൽ നിന്നും പരിശീലനം പ്രാപിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു അതിനായി എന്നെ സഹായിക്കുമാറകേണമേ. ആമേൻ