“നമുക്ക് എന്താണ് നഷ്ടമാകുന്നതെന്ന് ചിന്തിക്കറുണ്ടോ?”
വചനം
പുറപ്പാട് 31 : 15
ആറു ദിവസം വേല ചെയ്യേണം; എന്നാൽ ഏഴാം ദിവസം സ്വസ്ഥമായുള്ള ശബ്ബത്തായി യഹോവെക്കു വിശുദ്ധം ആകുന്നു; ആരെങ്കിലും ശബ്ബത്ത് നാളിൽ വേല ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം.
നിരീക്ഷണം
പഴയ നിയമത്തിൽ യഹൂദ ജനത ശബ്ബത്ത് അനുസരിക്കുകയും അത് വിശുദ്ധമായി ആചരിക്കുകയും ചെയ്യണമായിരുന്നു, അല്ലെങ്കിൽ മരിക്കണമായിരുന്നു.
പ്രായോഗീകം
ഒരു ദിവസം മുഴുവൻ ദൈവവുമായുള്ള കൂട്ടായ്മയിൽ ആയിരിക്കുക എന്നത് വളരെ പ്രാധ്യമള്ളതായിരിക്കുന്നു, അത് ലംഘിക്കുന്ന ആരെയും കൊല്ലേണ്ടതായി വരുന്നതാണ് പഴയ നിയമം. ഭാഗ്യവശാൽ നാം കൃപായുഗത്തിലാണ് ജീവിക്കുന്നത്. എന്നാലും നമുക്ക് ഓരോരുത്തർക്കും ഒരു ദിവസം മുഴുവൻ നാമും ദൈവുമായി മാത്രമുള്ള ഒരു യഥാർത്ഥ ശബ്ബത്ത് ഉണ്ടായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? അങ്ങനെ ഉണ്ടായിരുന്നെങ്കിൽ നാം ഇന്ന് അനുഭവിക്കുന്ന സമ്മർദ്ദം, ഉത്കണ്ഠ, ഭയം, അരക്ഷിതാവസ്ഥ, നിസ്സാരത, യുദ്ധം എന്നിവയിൽ നിന്ന് നാം വിടുവിക്കപ്പെടുമായിരുന്നു എന്നതാണ് സത്യം. മാത്രമല്ല ആ കാര്യങ്ങൾ നമ്മുടെ ജീവിത്തിൽ ഇല്ലാതാകുമായിരുന്നു. ദൈവവുമായുള്ള കൂട്ടായ്മ ഇല്ലാത്തതുകൊണ്ട് നമ്മുടെ ജീവിത്തിൽ എന്താണ് നഷ്ടമാകുന്നതെന്ന് ഒന്ന് ചിന്തിക്കാമോ?
പ്രാർത്ഥന
പ്രീയ യേശുവേ,
ഒരു ദിവസം മുഴുവൻ അങ്ങയുമായുള്ള കൂട്ടയ്മയിൽ ആയിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
