“നമുക്ക് മനസ്സുണ്ടെങ്കിൽ ദൈവം ഒരു വഴിയൊരുക്കും”
വചനം
അപ്പോ. പ്രവൃത്തി 5 : 18
അസൂയ നിറഞ്ഞു എഴുന്നേറ്റു അപ്പൊസ്തലന്മാരെ പിടിച്ചു പൊതു തടവിൽ ആക്കി.
നിരീക്ഷണം
മഹാപുരോഹിതന്റെയും, സദൂക്യരുടെ അസൂയ നിമിത്തം പത്രോസും മറ്റ് അപ്പൊസ്തലന്മാരും ജയിലിൽ അടയ്ക്കപ്പെട്ടു. അപ്പോസ്ഥലന്മാർ അവരുടെ ഇടയിൽ പ്രവർത്തിച്ച വലിയ അത്ഭുതങ്ങൾ നിമിത്തമായിരുന്നു അവരുടെ അസൂയ.
പ്രായോഗീകം
അപ്പോസ്ഥലന്മാർ അവരെ ജയിലിൽ ഇടും എന്ന് ഭയന്ന് പിന്മാറാൻ തുടങ്ങിയതിന് ഒരു തെളിവുമില്ല. വാസ്തവത്തിൽ അവർ നേരിട്ട ഓരോ പീഡവും തടവും ഉണ്ടാകുമ്പോൾ, അവരുടെ വിശ്വാസം ശക്തിപ്പെടുന്നതായിതോന്നും. പ്രവൃത്തികൾ 5-ൽ വായിക്കുമ്പോഴും അങ്ങനെതന്നെ കാണുവാൻ കഴിയും. അർദ്ധരാത്രിയിൽ, കർത്താവിന്റെ ഒരു ദൂതൻ അവർക്കായി തടവറയുടെ വാതിൽ തുറന്നു, അവർ സ്വതന്ത്രരായി രക്ഷ പ്രാപിച്ചു. നാളെ ദൈവാലയത്തിൽ ചെന്ന് ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസ ജീവിതത്തെക്കുറിച്ച് ധൈര്യത്തോടെ പറയുക എന്ന് ദൂതൻ അവരോട് പറഞ്ഞു. ആ അപ്പേസ്ഥലന്മാർ ആ തടവറയിൽ കിടന്ന് ദൈവത്തോട് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ചോദിച്ച് കരഞ്ഞിരുന്നുവെങ്കിൽ ആ രാത്രിയിൽ ദൂതൻ ഒരിക്കലും വാതിലുകൾ തുറന്ന് അവരെ രക്ഷിക്കുമായിരുന്നില്ല. അതിനു പകരം ദൈവം ആഗ്രഹിക്കുന്ന എന്തും ചെയ്യുവാൻ തങ്ങൾ തയ്യാറാണെന്ന് അപ്പോസ്ഥലന്മാർ ഉറച്ചിരുന്നു. ദൈവമേ അങ്ങ് ഞങ്ങളെ തടവിലാക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾ ജയിലിൽ വസിക്കാം അല്ല തെരുവുകളിൽ പ്രസംഗിക്കുവാൻ ആണ് അങ്ങ് ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾ അത് ചെയ്യാം എന്ന് പറഞ്ഞ് അവരെ സമർപ്പിച്ചുകൊടുത്തു. കർത്താവേ അങ്ങ് ആഗ്രഹിക്കുന്നതെന്തും ചെയ്യുവാൻ ഞങ്ങൾ തയ്യാറാണ് എന്ന വാക്കുകളുമായി അവർ എപ്പോഴും ജീവിച്ചതായി നമുക്ക് മനസ്സിലാക്കാം. ഇന്ന് ഓരോ യഥാർത്ഥ വിശ്വാസിയും ഇപ്രകാരം സമർപ്പിച്ചാൽ ദൈവത്തിന്റെ പ്രവർത്തി ഇന്നും അതുപോലെ നടക്കും. നാം ആഗ്രഹിക്കുന്നുവെങ്കിൽ ദൈവം ഒരു വഴിയൊരുക്കും ഉറപ്പാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് ആഗ്രഹിക്കുന്നതുപോലെ ആയിതീരുവാൻ എന്നെ സമർപ്പിക്കുന്നു, അങ്ങയുടെ ഹിതത്തിനായി സമർപ്പിക്കുന്നു. ആമേൻ
