Uncategorized

“നമുക്ക് മാത്രമേ നമ്മെ താഴ്ത്തുവാൻ കഴിയൂ”

വചനം

ഓബദ്യാവ് 1 : 4

നീ കഴുകനേപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവെച്ചാലും, അവിടെനിന്നു ഞാൻ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാടു.

നിരീക്ഷണം

ഓബദ്യാ പ്രവാചകൻ ഏദോമ്യർക്കെതിരെ ദൈവാത്മാവിൽ പ്രവചിക്കുന്ന വചനമാണിത്. ഏദോമ്യർ അഹങ്കാരത്തിൽ നിറഞ്ഞ് ആർക്കെന്നെ താഴെയിറക്കുവാൻ കഴിയും എന്ന ചോദ്യവുമായി നിൽക്കുന്ന അവസ്ഥയിൽ ദൈവം അവരുടെ അഹങ്കാരത്തിനെതിരായി പ്രവചിച്ചു പറഞ്ഞത് “ഞാൻ നിന്നെ താഴെയിറക്കും.”

പ്രായോഗികം

തീർച്ചയായും ദൈവം ഏദോം ജനതയെ അവരുടെ അഹങ്കാരത്തിൽ നിന്ന് താഴെയിറക്കി. കാലക്രമേണ അവർ വിനയാന്വിതരായി തീർന്നു. എന്നാൽ അവരുടെ അഹങ്കാരത്തിനെതിരായി ദൈവത്തിന് പ്രതികരിക്കേണ്ടി വന്നു എന്നത് സത്യമാണ്. അവർ അത്രയ്ക്ക് അഹങ്കാരത്തോടെ പ്രവർത്തിച്ചതുകൊണ്ട് അവരുടെ താഴ്ചയ്ക്ക് അവർതന്നെ കാരണമായി തീർന്നു. കുഞ്ഞുങ്ങളെ അവരുടെ അനുസരണക്കേടിന് ശിക്ഷിക്കുകയും അത് കഴിഞ്ഞ് അതുവേണ്ടായിരുന്നു എന്ന് ചിന്തിക്കുയും ചെയ്യുന്ന മാതാപിതാക്കളെ നമുക്ക് കാണുവാൻ കഴിയും. എന്നാൽ സ്നേഹമുള്ള ഒരു പിതാവ് എന്ന നിലയിൽ നാം പ്രതികരിക്കണം എന്ന് കുഞ്ഞുങ്ങളുടെ പ്രവൃത്തികൾ നമ്മോട് ആവശ്യപ്പെടുന്നു. നമ്മുടെ പ്രവർത്തികൊണ്ട് ദൈവം നമ്മെ താഴ്ത്തുന്നതു കാണുമ്പോൾ ദൈവത്തെ കുറ്റപ്പെടുത്തുന്നവരുണ്ട് എന്നാൽ യഥാർത്ഥ സത്യം നമ്മുടെ പ്രവർത്തിയാണ് കർത്താവിനെക്കൊണ്ട് നമ്മോട് അങ്ങനെ ചെയ്യിക്കുമാറാക്കുന്നത്. നമുക്ക് മാത്രമേ നമ്മെ താഴ്ത്തുവാൻ കഴിയുകയുള്ളൂ.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്നെ തന്നെ താഴ്ത്തി അങ്ങയിൽ ആശ്രയിച്ച് ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ