Uncategorized

“നമ്മുടെ അനുഗ്രഹങ്ങൾ ദൈവത്തിൽനിന്ന് എന്ന് മറക്കരുത്.”

വചനം

യോഹന്നാൻ 19 : 11

മേലിൽനിന്നു നിനക്കു കിട്ടീട്ടില്ല എങ്കിൽ എന്റെ മേൽ നിനക്കു ഒരധികാരവും ഉണ്ടാകയില്ലായിരുന്നു.

നിരീക്ഷണം

യേശുവിനെ കൊല്ലുവാൻ കഴിയുമെന്ന് കാണിക്കുവാനുള്ള പ്രകടമായ വാക്കുകളിലുടെ പീലാത്തോസ് യേശുവിനെ ഭീഷണിപ്പെടുത്തിയിരുന്നു. സ്വർഗ്ഗസ്ഥനായ തന്റെ പിതാവിൽ നിന്ന് പീലാത്തോസിന് അധികാരം ലഭിച്ചാൽ മാത്രമേ എന്തും ചെയ്യുവാൻ കഴിയുകയുള്ളൂ എന്ന് യേശു വ്യക്തമാക്കി.

പ്രായോഗികം

സ്വന്തം കഴിവുകൊണ്ട് ജീവിക്കുന്നു എന്ന് ചിന്തിച്ച് ജീവിക്കുന്ന അനേകരെ നമുക്കു ചുറ്റും കാണുവാൻ കഴിയും. എന്നാൽ അവർ ശ്വസിക്കുന്ന വായു തരുന്ന ഒരു ദൈവത്തിന്റെ അധികാരത്തിൻ കീഴിലാണ് അവർ ജീവിക്കുന്നതെന്ന് അവർ മറന്നു പോകുന്നു. ഞാൻ ഇതുചെയ്തു എന്ന ചിന്ത പലപ്പോഴും നമ്മുടെ ശത്രുവായ പിശാച് നമ്മെകൊണ്ട് ചിന്തിപ്പിക്കാറുണ്ട്. സങ്കീർത്തനക്കാരനായ ദാവീദ് ഇപ്രകാരം പറഞ്ഞു നീ മനുഷ്യനെ ഓർക്കേണ്ടതിന് അവൻ എന്ത്? അത് ശരിയാണ് കാരണം നമ്മെ ദൈവം ഓർക്കുവാൻ വേണ്ടി നാം ഒന്നും അല്ല. നമ്മുടെ അനുഗ്രഹങ്ങളും, വിജയങ്ങളും, നേട്ടങ്ങളും, സാമ്പത്തീക നന്മകളും എല്ലാവിധ അനുഗ്രഹങ്ങളും നമ്മുടെ സ്നേഹവാനായ സ്വർഗ്ഗീയ പിതാവിൽ നിന്ന് നമുക്ക് ലഭിക്കുന്നതാണ്. ആയതിനാൽ നമ്മുടെ സകല അനുഗ്രഹങ്ങളും നമുക്കുള്ള അധികാരങ്ങളും ഉയരത്തിലെ ദൈവത്തിൽ നിന്ന് വരുന്നു എന്ന കാര്യം നാം മറന്നുപോകതെ ദൈവത്തിന് കീഴ്പ്പെട്ടു ജീവിക്കുവാൻ നമുക്ക് തീരുമാനിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

എനിക്കു ലഭിച്ച എല്ലാ അനുഗ്രഹങ്ങളും അങ്ങയിൽ നിന്നാണ്. തുടർന്നും അങ്ങ് എന്നെ സഹായിക്കുമാറാകേണമേ. ആമേൻ