“നമ്മുടെ ഗമനവും ആഗമനവും ദൈവ സംരക്ഷണയിൽ”
വചനം
സങ്കീർത്തനം 121 : 8
യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.
നിരീക്ഷണം
സങ്കീർത്തനത്തിലെ ഈ അധ്യായം യേശുക്രിസ്തുവിന്റെ സ്നേഹപൂർവ്വമുള്ള കരുതലിന്റെ ശക്തമായ ഒരു പ്രസ്ഥാവനയാണ്. വളരെ ഹ്രസ്വമായ ഒരു അധ്യായത്തിന്റെ അവസാന വാക്യത്തിൽ ദൈവം പറയുന്നു “നമ്മുടെ ഗമനവും ആഗമനവും ദൈവ സംരക്ഷണയിൽ ആണെന്ന്”.
പ്രായോഗികം
നാം ചെയ്യുന്ന പ്രവൃത്തിയിൽ തുടരണമോ അതോ അതിൽ നിന്ന് പിന്മാറണമോ, എന്ന തീരുമാനം നാം എടുക്കണം. ഞാൻ ചെയ്യുന്ന ജോലി ശരിയാണോ ഇതിൽ തന്നെ തുടരണമോ അതോ അതിൽ നിന്നും ഇറങ്ങണമോ? ഞാൻ ഈ വ്യക്തിയെ കല്ല്യാണം കഴിക്കണമോ അതോ വേണ്ടയോ, ഞാൻ പഠിക്കുവാൻ എടുത്ത് വിഷയം കഴിയുമ്പോൾ നല്ല ജോലി ലഭിക്കുന്നത് അല്ല ആകയാൽ ഇത് തുടരണമോ വേണ്ടയോ ഇങ്ങനെ പലതും നമ്മുടെ ജീവിത്തിൽ ആലോചിച്ച് തീരുമാനം എടുക്കേണ്ടതുണ്ട്. എല്ലാവരുടെയും ചോദ്യം ഇങ്ങനെയാണ് ഞാൻ നിൽക്കണമോ പോകണമോ? ദാവീദ് രാജാവും ഇങ്ങനെയുള്ള അവസ്ഥയിലൂടെ കടന്നു പോയി എന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. അനേകം സഹോദരന്മാരുള്ള ഒരു ഭവനത്തിലാണ് ദാവീദ് ജനിച്ചു വളർത്തപ്പെട്ടത്. എന്നാൽ അവരിൽ വച്ച് ഏറ്റവും ചെറിയവനായിരുന്നു ദാവീദ് എങ്കിലും പിന്നത്തേതിൽ അവൻ യിസ്രായേലിന്റെ രാജാവായി തീർന്നു. അവൻ കാട്ടിലായിരുന്നപ്പോൾ ഒരു സിംഹത്തെയും കരടിയെയും കൊന്നതായി വ്യക്തമാക്കിയിരിക്കുന്നു. അവൻ കിന്നരം വയനയിൽ നിപുണനും ഒരു പോരാളിയും ആയിരുന്നു. കൂടാതെ താൻ ഒരു പാപിയും എന്നാൽ ദൈവത്തിന്റെ സ്വന്തം ഹൃദയപ്രകാരം ഉള്ള മനുഷ്യൻ എന്ന് ദൈവത്താൽ സാക്ഷ്യം കൊണ്ടവനും ആയിരുന്നു. അവന്റെ ജീവിതത്തിലും തോൽവിയും വിജയവും ഉണ്ടായിട്ടുണ്ട്. അവൻ പലപ്പോഴും വിഷാദത്താൽ നിരാശപ്പെടുന്ന വ്യക്തിയും ആയിരുന്നു. ജീവിത്തിന്റെ പല സാഹചര്യങ്ങളിലൂടെയും ദാവീദ് കടന്നു പോയിട്ടുണ്ട്. അവസാനം അവൻ തന്റെ സകല ജീവിത സാഹചര്യങ്ങളെയും കുറിച്ച് ചിന്തിച്ച ശേഷം താൻ യേശുവിനെക്കുറിച്ച് പറഞ്ഞു, “യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും”!! കാരണം അവൻ കടന്നുപോയ എല്ലാ പാതയിലും ദൈവത്തിന്റെ കരം കൂടെ ഇരുന്നത് താൻ മനസ്സിലാക്കിയരുന്നു.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കുന്നതിനായി നന്ദി. ആമേൻ