“നമ്മുടെ ചിന്തപോലും ദൈവത്തിന് അറിയാം”
വചനം
യെഹേസ്ക്കേൽ 11 : 5
അപ്പോൾ യഹോവയുടെ ആത്മാവു എന്റെമേൽ വിണു എന്നോടു കല്പിച്ചതു: നീ പറയേണ്ടതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹമേ, നിങ്ങൾ ഇന്നിന്നതു പറഞ്ഞിരിക്കുന്നു; നിങ്ങളുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങളും ഞാൻ അറിയുന്നു.
നിരീക്ഷണം
യഹോവയായ ദൈവം യിസ്രായേലിൽ ന്യായവിധി കൊണ്ടുവരുവാൻ കാരണം അവരുടെ നേതാക്കൾ ഹൃദയത്തിൽ എന്തെങ്കിലും ഉറപ്പിച്ചു വയ്ക്കുകയും പുറത്ത് മറ്റെന്തെങ്കിലും ചെയ്യുകയും ചെയ്യും. അപ്പോൾ യഹോവയായ ദൈവം അവരോട് നിങ്ങൾ പറയുന്നത് ഇതാണ് പക്ഷേ നിങ്ങളുടെ ഹൃദയത്തിൽ എന്താണെന്നത് എനിക്ക് അറിയാം എന്ന് വ്യക്തമാക്കുന്നു.
പ്രായോഗികം
നാം എന്തു ചിന്തിക്കുന്നു എന്നത് ദൈവത്തിന് നന്നായി അറിയാം. നമ്മുടെ എല്ലാ ചിന്തകളും ദൈവം നന്നായി അറിയുന്നു. അങ്ങനെയെങ്കിൽ നാം ചിന്തിക്കുന്നത് ഒന്നും പ്രവർത്തിക്കുന്നത് വേറെയും ആണെങ്കിൽ അത് ദൈവത്തിന് നന്നായി അറിയുകയും ചെയ്യാം അപ്പോൾ നാം ആരെയാണ് കളിയാക്കുന്നത്? അതെ, ദൈവത്തയാണ് കളിയാക്കുന്നത്. നാം ചെയ്യേണ്ടത് രാഷ്ട്രീയപരമായ ശരികൾ അല്ല എന്നാൽ ദൈവവചനത്തിലെ ശരിയാണ്. നാം ഉദ്ദേശിക്കുന്നത് പറയുക, നാം പറയുന്നത് ചെയ്യകു അതാണ് ദൈവം ആഗ്രഹിക്കുന്നത്. യേശുവിനെ അനുഗമിക്കുന്ന ഓരോരുത്തരേയും വിളിച്ചത് അവർ പറയുന്ന പ്രകാരം പ്രവർത്തിക്കുവാനാണ്. നാം ചിന്തിക്കുന്നതുപോലും ദൈവം അറിയുന്നുവെങ്കിൽ നമ്മെ നന്നായി അറിയുന്ന ദൈവമുമ്പോകെ നാം അപ്രകാരം വിശുദ്ധിയോടും നിർമ്മലതയോടും ജീവിക്കേണ്ടത് ആവശ്യമാണ്. ആകയാൽ നമുക്ക് ചിന്തിക്കുന്നതപോലെ തന്നെ പ്രവർത്തിക്കും എന്ന് ഒരു ഉറച്ച തീരുമാനം എടുക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
പറയുന്നതുപോലെ പ്രവർത്തിക്കുവാനുള്ള കൃപ നൽകുമാറാകേണമേ. ആമേൻ