“നമ്മുടെ വാഗ്ദത്ത പാലകൻ യേശു”
വചനം
യോശുവ 21:45
യഹോവ യിസ്രായേൽഗൃഹത്തോടു അരുളിച്ചെയ്ത വാഗ്ദാനങ്ങളിൽ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.
നിരീക്ഷണം
യഹോവയായ ദൈവം യോശുവ മുഖാന്തരം യിസ്രയേലിലെ പന്ത്രണ്ട് ഗോത്രങ്ങൾക്കും കനാൻ ദേശം മുഴുവൻ വീതിച്ചു കൊടുത്തതിനുശേഷം പറഞ്ഞ വാചകമാണ് ഈ വാക്യം. വളരെ വഷങ്ങൾക്കു മുമ്പ് അവരെ “പാലും തേനും ഒഴുകുന്ന കനാൻ ദേശത്ത്” കൊണ്ട് ചെല്ലുമെന്ന വാഗ്ദത്തമാണ് ഇവിടെ പൂർണ്ണമായി നിറവേറിയിരിക്കുന്നത്. അവർ ദേശം കീഴടക്കി കഴിഞ്ഞതിനുശേഷം ഓരോ ഗോത്രത്തിനും കാലക്രമേണ അവരുടെ അവകാശ ഭൂമി അളന്ന് നൽകി. അവസാനം ദൈവം യിസ്രായേലിന് നൽകിയ സകല വാഗ്ദത്തവും നിറവേറി എന്ന് യോശുവ പ്രസ്ഥാവിച്ചു. ദൈവം നൽകിയ സകല വാഗ്ദത്തങ്ങളും ദൈവം അവർക്കുവേണ്ടി ചെയ്തുകൊടുത്തു.
പ്രായേഗീകം
ഒരിക്കലും മറക്കരുത്…..യേശു നമ്മുടെ വാഗ്ദത്തങ്ങൾ നിവർത്തീകരിക്കുന്നവനാണ്. മറ്റുള്ളവർ നമുക്ക് നൽകിയ ആയിരിക്കണക്കിന് വാഗ്ദത്തങ്ങൾ ഒരിക്കലും നിറവേറിയിട്ടല്ലാ എന്നും അവയെക്കുറിച്ച് ഓർക്കുമ്പോൾ ആ വാഗ്ദത്തം ചെയ്തവരോടുള്ള വിശ്വാസം എന്നേയ്ക്കുമായി തകർന്നുപോയതായും നമുക്ക് മനസ്സിലാക്കുവാൻ കഴിയും. എന്നാൽ മനുഷ്യർ വാഗ്ദത്തങ്ങൾ പാലിച്ചില്ലെങ്കിൽ നാം ക്ഷമിക്കും കാരണം അവരുടെ ലംഘനങ്ങളുടെ ഇടയിൽ യേശുക്രിസ്തു ചെയ്ത വാഗ്ദത്തങ്ങൾ എല്ലാം പാലിച്ചു തന്നിരിക്കുന്നു. യേശു നമ്മുടെ വാഗ്ദത്ത പാലകനാകയാൽ മറ്റുള്ളവർ നമുക്ക് നൽകിയ വാഗ്ദത്തങ്ങൾ നാം മറക്കുകയും ക്ഷമിക്കുകയും ചെയ്യുന്നു. ഒരു പാട്ടിൽ പറയുന്നതുപോലെ “താൻ വാഴ്കയാൽ ആകുലമില്ല നാളെയെന്ന് ഭീതിയില്ല, ഭാവിയെല്ലാം തൻ കൈയ്യിലെന്നോർത്താൽ ഹാ, എത്ര ധന്യമേ ഈ ലോക ജീവിതം”. കാരണം, യേശുവിന്റെ വചനമണ് നമ്മുടെ മാനദണ്ഡം. നമ്മൾ അത് അനുസരിച്ച് ജീവിക്കുന്നു, അതിൽ ആശ്രയിക്കുന്നു, അതിനെ പ്രോത്സാഹിപ്പിക്കുന്നു, അതിൽ വിശ്വസിക്കുന്നു. ഒരു മനുഷ്യൻ വാഗ്ദത്തങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുമ്പോൾ അവനോട് അല്ലെങ്കിൽ അവളോട് ക്ഷമക്കുക, നിങ്ങളുടെ കണ്ണുകളും വിശ്വാസവും പ്രത്യാശയും നമ്മുടെ വാഗ്ദത്ത പാലകനായ യേശുവിലേയ്ക്ക് ആയിരിക്കട്ടേ!.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്നോടുള്ള അങ്ങയുടെ സകല വാഗ്ദത്തങ്ങളും നിറവേറ്റി തന്നതിനാൽ അങ്ങേയ്ക്ക് നന്ദി പറയുന്നു. തുടർന്നും അങ്ങയുടെ മുഖത്തു മാത്രം നോക്കി ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ