“നല്ലൊരു കരച്ചിലിൽ തുടങ്ങൂ”
വചനം
നെഹെമ്യാവ് 1 : 4
ഈ വർത്തമാനം കേട്ടപ്പോൾ ഞാൻ ഇരുന്നു കരഞ്ഞു; കുറെനാൾ ദുഃഖിച്ചും ഉപവസിച്ചുംകൊണ്ടു സ്വർഗ്ഗത്തിലെ ദൈവത്തോടു ഞാൻ പ്രാർത്ഥിച്ചു പറഞ്ഞതെന്തെന്നാൽ:
നിരീക്ഷണം
ശൂശൻ ദേശത്തിന്റെ ഭരണാദികാരിയായ അർത്ഥഹ് ശഷ്ടാരാജാവിന്റെ പാനപാത്രവാഹകനായ നെഹെമ്യാവിന്റെ വാക്കുകളാണിത്. യെരൂശലേമിലേക്ക് തിരിച്ചയക്കപ്പെട്ട യഹൂദാ പ്രവാസികൾ വലിയ അപകടത്തിലാണ് കഴിയുന്നതെന്ന് നെഹെമ്യാവ് കേട്ടു. അവൻ കരഞ്ഞുകൊണ്ട് തന്റെ ജനത്തിനുവേണ്ടി ദൈവത്തോട് സഹായം അപേക്ഷിച്ചു.
പ്രായോഗീകം
നെഹെമ്യാവ് വിഷമത്തിലാണെന്ന് രാജാവ് ശ്രദ്ധിച്ചു, അതിനെക്കുറിച്ച് അവനോട് ചോദിച്ചു. തിരിച്ചയക്കപ്പെട്ട തന്റെ ആളുകൾ യെരൂശലേമിനെ ചുറ്റിയുള്ള മതിലുകൾ കത്തിനശിപ്പിച്ചിടത്താണ് താമസിക്കുന്നതെന്നും അവിടെ അവർക്ക് സുരക്ഷിതത്വം ഇല്ലെന്നും നെഹെമ്യാവ് അർത്ഥഹ് ശഷ്ടാരാജാവിനോട് പറഞ്ഞു. നെഹെമ്യാവിന് മതിൽ പുനർ നിർമ്മിക്കുവാൻ കഴിയേണ്ടതിന് രാജാവ് അവനെയും അവനൊടൊപ്പം സഹായികളുടെ ഒരു സംഘത്തെയും പണത്തെയും യെരൂശലേമിലേയ്ക്ക് തിരിച്ചയച്ചു. കാലക്രമേണ എല്ലാം നന്നായി ചെയ്യുവാൻ ദൈവം നെഹെമ്യാവിനെ സഹായിച്ചു. അവസാന വിജയം കർത്താവിന്റെ മുമ്പാകെ സഹായത്തിനായുള്ള ഒരു തളർന്ന നിലവിളിയിൽ നിന്നാണ് ആരംഭിച്ചത്. ആകയാൽ നമ്മുടെ ജീവിത്തിൽ നാം പ്രശ്നങ്ങളുടെ മധ്യേ ആയിപ്പോകുമ്പോൾ അതിൽ നിന്ന് ദൈവത്തിനുമാത്രമേ വിടുവിക്കുവാൻ കഴിയൂ എന്ന് മനസ്സിലാക്കിയാൽ, ഒരു നല്ല നിലവിളിയോടെ ആരംഭിക്കുക, അതിന്റെ അവസാനം സന്തോഷകരമായിരിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
നിലവിളിയിൽ ആരംഭിച്ച പല പ്രശ്നങ്ങളെയും സന്തോഷത്തിൽ അവസാനിപ്പിച്ചു തന്നതിന് നന്ദി. തുടർന്നും അങ്ങനെ തന്നെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
