“നല്ല സുഖൃത്തുക്കൾക്കായി ദൈവത്തിന് നന്ദി”
വചനം
ഫിലമോൻ 1 : 6
എന്റെ പ്രാർത്ഥനയിൽ നിന്നെ ഓർത്തു എപ്പോഴും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.
നിരീക്ഷണം
അപ്പോസ്ഥലനായ പൗലോസ് തന്റെ സുഹൃത്തായ ഫിലേമോന് ഒരു സഹായം ചോദിക്കുവാൻ വേണ്ടയായിരുന്ന ഈ കത്ത് എഴുതിയത്. എന്നാൽ അങ്ങനെ ചെയ്യുന്നതിനുമുമ്പ്, അത്തരമൊരു സൂഹൃത്തിന് എത്രമാത്രം നന്ദിയുള്ളവനാണെന്ന് ഫിലമോൻ അറിയണമെന്ന് അവൻ ആഗ്രഹിച്ചു. അദ്ദേഹം പറഞ്ഞു എന്റെ പ്രാർത്ഥനയിൽ ഞാൻ നിങ്ങളെ ഓർക്കമ്പോഴെല്ലാം, നിങ്ങൾക്കുവേണ്ടി ദൈവത്തിന് നന്ദി പറയുന്നു.
പ്രായോഗീകം
സുഹൃത്തുക്കൾ, യഥാർത്ഥ സുഹൃത്തുക്കളെ കിട്ടുവാൻ ഇന്ന് വളരെ ബദ്ധിമുട്ടാണ്. വാസ്ഥവത്തിൽ, ചെറുപ്പം മുതലുള്ള യഥാർത്ഥ സുഹൃത്തുക്കൾ മരണം വരെ സൂഹൃത്തുക്കളായി തുടരുന്നതും നമുക്ക് ചുറ്റും കാണുവാൻ കഴിയും. പണ്ടുകാലങ്ങളിൽ സുഹൃത്തുക്കളെ വിശ്വസിക്കാമായിരുന്നു എന്നാൽ കാലം മുന്നോട്ട് പോകുന്തോറും കാര്യങ്ങൾ വേഗത്തിൽ മാറുന്നു. സൗഹൃദം എന്ന ആശയം ഇപ്പോൾ എനിക്ക് എന്തു ചെയ്യുവാൻ കഴിയും എന്നതിനെക്കാൾ മറ്റൊരാൾക്ക് എനിക്ക് വേണ്ടി എന്തു ചെയ്യുവാൻ കഴിയും എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. പൗലോസിന് അവിടെ ആലയം പണിയുവാൻ ഫിലേമോൻ തന്റെ വീട് തുറന്നുകൊടുത്തിരിക്കാം. ഒരു പക്ഷേ, പൗലോസ് പട്ടണത്തിലായിരുന്നപ്പോൾ താമസിച്ചിരുന്ന സ്ഥലമായിരിക്കാം അദ്ദേഹത്തിന്റെ വീട്. പരാമർശിക്കാത്ത മറ്റ് കാരണങ്ങൾ പൗലോസ് ഫിലമോനെ ഒരു യഥാർത്ഥ സുഹൃത്തായി കണക്കാക്കിയതിന്റെ കൂടുതൽ കാരണങ്ങളാണ്. ഫിലമോനുവേണ്ടി പ്രാർത്ഥിച്ചപ്പോൾ, ഫിലമോൻ തന്നെപ്പോലെ ആകണമെന്ന് അല്ലെങ്കിൽ കൂടുതൽ മതവിശ്വാസി ആകണമെന്ന് അദ്ദേഹം പ്രാർത്ഥിച്ചില്ല. ഒരിക്കലും ഇല്ല പൗലോസ് തന്റെ മികച്ച സുഹൃത്തിനെ ഓർത്ത് യേശുവിന് നന്ദി പറഞ്ഞു. ആകയാൽ നിങ്ങളുടെ യഥാർത്ഥ സുഹൃത്തുക്കളെക്കുറിച്ച് ചിന്തിക്കുക പിന്നെ സുഹൃത്തുക്കൾക്ക് വേണ്ടിദൈവത്തിന് നന്ദി പറയുക.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ യഥാർത്ഥ സുഹൃത്തുക്കളെ ഓർത്ത് ഞാൻ ദൈവത്തിന് നന്ദി പറയുന്നു. ആമേൻ