“നശിപ്പിക്കുവാൻ കഴിയാത്തത്”
വചനം
യിരമ്യാവ് 52 : 13
അവൻ യഹോവയുടെ ആലയവും രാജധാനിയും ചുട്ടു, യെരൂശലേമിലെ എല്ലാ വീടുകളും പ്രധാനഭവനങ്ങളൊക്കെയും തീ വെച്ചു ചുട്ടുകളഞ്ഞു.
നിരീക്ഷണം
ചരിത്രപരമായ എല്ലാ പ്രവചനങ്ങളും ഒടുവിൽ പൂർത്തീകരിക്കപ്പെടേണ്ടതിന്, നെബൂക്കദ്നേസർ രാജാവും തന്റെ സൈന്യാധിപനും ചേർന്ന് ശലോമൻ പണിത ആലയത്തെയും വിശുദ്ധനഗരമായ യെറുശലേമിന്റെ ഭൂരിഭാഗ പ്രദേശങ്ങളും ചുട്ടുകളഞ്ഞു.
പ്രായോഗീകം
ചരിത്രത്തിന്റെ ഏടുകൾ ഉടനീളം പരിശോധിച്ചാൽ അനേകായിരം പുരുഷന്മാരും സ്ത്രീകളും അനേകം ആരാധനാലയങ്ങൾ പണിതിട്ടുണ്ട്. അവയെ സ്വേച്ഛാധിപതികൾ വന്ന് കത്തി നശിപ്പിച്ചിട്ടും ഉണ്ട്. നാം നമ്മുടെ വിശ്വാസത്തെ ഇഷ്ടികയും സിമന്റെും കൊണ്ട് വിശ്വാസത്താൽ പണിയുമ്പോൾ നമ്മുടെ വിശ്വാസത്തെ തീയാൽ പരീക്ഷിക്കപ്പെടും എന്നത് സത്യമാണ്. എന്നാൽ ഒരാളുടെ വിശ്വാസം കെട്ടിടത്തലില്ല യേശുക്രിസ്തുവിങ്കലുള്ള വിശ്വാസത്തിൽ ഉറച്ചതായിരിക്കണം. എന്നാൽ നമുക്ക് ലഭിച്ചതെല്ലാം അവർ കത്തിച്ച് നശിപ്പിക്കുവാൻ ശ്രമിച്ചാലും നമ്മുടെ ഉള്ളിലെ ആ ഉറച്ച വിശ്വാസത്തെ ആർക്കും കത്തിച്ച് നശിപ്പിക്കുവാൻ കഴിയുകയില്ല എന്നതാണ് സത്യം. ആകയാൽ ക്രിസ്തീയ വിശ്വാസം കെട്ടിടത്തില്ല, യേശുക്രിസ്തുവിങ്കലാണ് അത് ഹൃദയത്തിൽ നിന്നുള്ളതാകയാൽ ആർക്കും എടുത്തുകളയുവാൻ കഴിയുകയില്ല.
പ്രാർത്ഥന
പ്രീയ യേശുവേ,
എനിക്ക് അങ്ങയിലുള്ള വിശ്വാസം ഹൃദയത്തിൽനിന്നുള്ളതാകയാൽ ആർക്കും നശിപ്പിക്കുവാൻ കഴിയുകയില്ല. അങ്ങയിൽ ഉറച്ച് വിശ്വസിച്ച് അവസാനം വരെ നിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
