“നാം ഉയർത്തെഴുന്നേൽക്കും”
വചനം
ദാനിയേൽ 12 : 13
നീയോ അവസാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റുവരും.
നിരീക്ഷണം
ദാനിയേൽ തന്റെ ജീവ കാലത്ത് നാല് വ്യത്യസ്ത രാജാക്കന്മാരുടെ കീഴിൽ അവരുടെയെല്ലാം അടിമയായി സേവനം അനുഷ്ടിച്ചു. അവൻ ഓരോരുത്തോടും വിശ്വസ്തനായിരുന്നു, എന്നാൽ താൻ തന്റെ ദൈവത്ത അനുസരിക്കുന്നതിൽ വളരെ ശ്രദ്ധാലുവും അചഞ്ചലനുമായിരുന്നു. ലോകാവസാനത്തെക്കുറച്ചുള്ള അതിശകരമായ ഒരു ദർശനം അദ്ദേഹത്തിന് ദൈവം നൽകി. അതിനുശേഷം ദാനിയേലിന്റെ പുസ്തകത്തിലെ അവസാന വാക്യത്തിൽ ദൈവം അദ്ദേഹത്തോട് ഇപ്രകാരം അരുളി ചെയ്തു, “നീയോ അവസാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്റെ ഓഹരി പ്രാപിപ്പാൻ എഴുന്നേറ്റുവരും”. എന്ന് തന്നോട് പറഞ്ഞ് തന്നെ ഉറപ്പിച്ചു.
പ്രായോഗികം
നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള യാഥാർത്ഥ്യം എന്തെന്നാൽ, നാം എല്ലാവരും ഒരു ദിവിസം ഈ ലോകം വിട്ട് പോകണം എന്നതാണ്. “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു” (എബ്രായർ 9.27). എങ്കിലും നാം ഈ ഭൂമിയിൽ ആയിരിക്കുമ്പോൾ കാർത്താവിനുവേണ്ടി ചെയ്തതിന് നിത്യമായ പ്രതിഫലം നൽകുമെന്ന് യേശു വാഗ്ദത്തം ചെയ്തിരിക്കുന്നു. അതുകൊണ്ട് പലപ്പോഴും ജനങ്ങൾ അവരുടെ ശാശ്വതമായ പ്രതിഫലത്തെക്കുറിച്ച് ആവേശഭരിതരാകുന്നു, അത് ഒരു നല്ലകാര്യമാണ്. എന്നാൽ ഒരു പ്രതിഫലമോ, അനന്തരാവാകശമോ ലഭിക്കും എന്നതിലുപരി മരണശേഷം നമ്മെ ഉയർത്തെഴുന്നേൽപ്പിക്കും എന്നതിന് നാം നന്ദിയുള്ളവരായിരിക്കുകയും അതിനെക്കുറിച്ചുകൂടെ ചിന്തിക്കുകയും വേണം. കർത്താവിൽ ആശ്രയിക്കാത്ത എണ്ണമറ്റ ജനങ്ങൾക്ക് ഭാവിയെക്കുറിച്ച് ഒരു പ്രതീക്ഷയും ഇല്ലാതിരിക്കുന്നു. നാം അവരോട് ഈ ശുഭ ഭാവിയെക്കുറിച്ച് സംസാരിക്കണം. അവർ ഇന്നത്തേയ്ക്കു മാത്രം ജീവക്കുന്നു അവർക്ക് ഭാവിയെക്കുറിച്ച് ശാസ്ത്രീയമായി തെളിവുകൾ ഇല്ലാത്തതിനാൽ വിശ്വസിക്കുവാൻ കഴിയുന്നില്ല. അവർ മരിച്ചുകഴിയുമ്പോൾ മാത്രമാണ് എത്തിപ്പെടുന്നത് ഒരിക്കലും രക്ഷപ്പെടുവാൻ കഴിയാത്ത യാതനാ സ്ഥലത്താണ് ചെന്ന് എത്തിയതെന്ന് അറിയുന്നത്. “യേശുവിനെ അനുഗമിക്കുന്നവർ ഉയർത്തെഴുന്നേൽക്കും അവർക്ക് ഒരു തിത്യത കർത്താവ് ഒരിക്കിയിട്ടുണ്ട് എന്നതിൽ വളരെ സന്തോഷിക്കാം”!! അതിന് ദൈവത്തിന് നന്ദി പറയാം!
പ്രാർത്ഥന
പ്രീയ യേശുവേ,
എനിക്ക് ഒരു നിത്യത ഒരുക്കിയിരിക്കുന്നതാൽ നന്ദി പറയുന്നു. ഞാൻ മരിച്ചാലും ഉയർത്തെഴുന്നേൽക്കും എന്ന ഉറപ്പും ധൈര്യവും നൽകിയിന് നന്ദി, അതിൽ ഉറച്ചിരിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ