“നാല് നന്മകൾ”
വചനം
സങ്കീർത്തനം 112 : 5
കൃപതോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും; വ്യവഹാരത്തിൽ അവൻ തന്റെ കാര്യം നേടും.
നിരീക്ഷണം
പഴയനിയമത്തിൽ മോശയല്ലാതെ മറ്റാരും ദാവീദ് രാജാവിനെപ്പോലെ യഹോവയായ ദൈവത്തെ അത്രയധികം അടുത്തറിയുവാൻ കഴിഞ്ഞിട്ടില്ല എന്ന് നമുക്ക് മനസ്സിലാക്കാം. സ്വന്തം അനുഭവത്തിൽ നിന്ന് അദ്ദേഹം പറഞ്ഞു, ഉദാരമായി വായ്പകൊടുക്കുകയും സത്യസന്ധമായി പ്രവർത്തിക്കുകയും ചെയ്യുന്ന ഉദാരമനസ്സുള്ളവർക്ക് സഭിക്കുന്ന നാല് നന്മകളക്കുറിച്ച് വ്യക്തമാക്കുന്നു.
പ്രായോഗീകം
നാം ഒരു ഉദാരമനസ്സുള്ള വ്യക്തിയാണെങ്കിൽ, പ്രധാനമായും നാല് നന്മകൾ പ്രതീക്ഷിക്കാം. ആദ്യത്തെ നന്മ, അഭിവൃദ്ധിയാണ്, രണ്ടാമത്തെ നന്മ ദൈവീകമാർഗ്ഗ നിർദ്ദേശമാണ്, മൂന്നാമത്തെ നന്മ കുടുംബ സംരക്ഷണവും ബഹുമാനവുമാണ്. നാലാമത്തേത് പശ്ചാത്താപം ഇല്ലാതെ ജീവിക്കുന്ന ഒരു ജീവിതമാണ്. ദൈവവചനം പറഞ്ഞിരിക്കുന്ന എല്ലാ നന്മകൾക്കുമായി എല്ലാ തിരുവെഴുത്തുകളും അനുസരിക്കുന്നതുപോലെ പ്രധാനമാണ് ഉദാരമസ്സക്കതയും. മറ്റുള്ളവർക്ക് ദൈവത്തിന്റെ അനുഗ്രഹത്തിന്റെ ഒരു ചാലകമാകാനാണ് ക്രിസ്തുവിനെ അനുഗമിക്കുന്ന നമ്മെ ഈ ഭീമിയിൽ ആക്കിയിരിക്കുന്നത്. ഈ ദൗത്യം നാം നിറവേറ്റുമ്പോൾ, ഔദാര്യം യഥാർത്ഥത്തിൽ നമ്മുടെ പദവിയാണെന്ന് നാം മനസ്സിലാക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
ഉദാരമനസ്സുള്ള വ്യക്തിയായിരിക്കുവാനും അതിലൂടെയുള്ള നന്മ പ്രാപിക്കുവാനും എനിക്ക് കൃപ നൽകുമാറേകേണമേ. ആമേൻ