Uncategorized

“നാല് പ്രധാന വിശ്വാസ മൂല്യങ്ങള്‍”

വചനം

1 കൊരിന്ത്യർ 16 : 13

ഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ

നിരീക്ഷണം

ഇത് അപ്പോസ്തലനായ പൌലോസ് കൊരിന്ത്യാ സഭയ്ക്ക്  എഴുിയ ആദ്യ ലേഖനമാണ്. ഇതിന്റെ അവസാന അധ്യായത്തിൽ വശ്വാസികള്‍ പാലിക്കേണ്ട നാല് പ്രധാനപ്പെട്ട മൂല്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. വിശ്വാസികളോട് അപ്പോസ്തലനായ പൌലോസിലൂടെ പരിശുദ്ധാത്മാവ് ഓർപ്പിക്കുന്നത്, ഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനിൽപിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ. എങ്കിൽ മാത്രമേ പിശാചിനോട് എതിർത്തു നിൽക്കുവാൻ കഴിയുകയുള്ളു എന്നതാണ് സത്യം.

പ്രായോഗീകം

ദൈവ ജനത്തിന് പൂർണ്ണമായി ചെയ്യുവാൻ ബുദ്ധിമുട്ടുള്ള നാലു കാര്യങ്ങളാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ഈ ലേഖനം ആദിമ സഭയായ കോരിന്തിലെ വിശ്വാസികള്‍ക്കാണ് എഴിതിയിരിക്കുന്നത്. ആ സഭ അന്ന് വളരെ ഏറെ പീഢനത്തിലുടെ കടന്നുപോകുന്ന സമയമായിരുന്നു. അതുകൊണ്ട് ഇതു വായിക്കുമ്പോള്‍ സഭ അനുകൂല മായ സാഹചര്യത്തിലുടെ കടന്നുപോയപ്പോള്‍ എഴുതിയതാണെന്ന് വിചാരിക്കരുത്. ദൈവസഭയുടെ സ്ഥാപകനായ യേശുക്രിസ്തുവിനെ അവർ ക്രൂശിച്ചു കൊന്നു. ആദിമ സഭയിലെ ആയിരകണക്കിന് വിശ്വാസികള്‍ രക്തസാക്ഷികളായി മരിച്ചു. മാത്രമല്ല ഈ കത്ത് എഴുതുന്ന അപ്പോസ്തലനായ പൌലോസും മറ്റ് പത്ത് അപ്പോസ്തലന്മാരും രക്തസാക്ഷികളായി മരിച്ചു. ഇന്നും ലോകത്തെമ്പാടുമുള്ള ദൈവ മക്കള്‍ക്കെതിരെയുള്ള രോക്ഷം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ആയതുകൊണ്ടു ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ജീവിച്ചിരിക്കുന്ന നമ്മോടും ഈ ദൈവ വചനം ഒന്നാം നൂറ്റാണ്ടിലെ സഭയോട് പറഞ്ഞ അതേ ഗൗരവത്തോടുകൂടെ പറയുകയാണ് നാമും ജാഗ്രത പാലിക്കുക, എപ്പോഴും തയ്യാറായി നൽക്കുക, വിശ്വാസത്തിൽ അലസത കടന്നുവരരുത്, നിങ്ങളുടെ വിശ്വാസത്തിൽ എപ്പോഴും ഉറച്ചു നിൽക്കുക, പുതുതായി വിശ്വാസത്തിൽ കടന്നു വരുന്നവരോട് കൃപ കാണിക്കുക, എന്നാൽ വിശ്വാസത്തിൽ വിട്ടുവീഴ്ച കാണിക്കാതിരിക്കുക, ധൈര്യമായിരിക്കുക. ശരിയായ കാര്യങ്ങള്‍ എന്തു വിലകൊടുത്തും ചെയ്യവാൻ തയ്യാറാവുക ഒടുവിൽ നാം ആത്മാവിൽ ശക്തരായിതീരുക. മറ്റുള്ളവർ പാപത്തിൽ മുങ്ങി താഴുന്നതു കാണുമ്പോള്‍ അതിനോട് എതിർത്തു നിൽക്കുക. കാരണം മരണം വരെ ഏതിർത്തുന്ന വ്യക്തിയാണ് ഇത് എഴുതുന്നത്. ഏതല്ലാം പരിക്ഷകളിലൂടെ നാം കടന്നുപോയാലും ദൈവം എപ്പോഴും നമ്മോട് കൂടെ ഉണ്ടായിരിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയിൽ ആശ്രയിച്ച് ഉറച്ചു നിൽക്കുവാനുള്ള കൃപ എനിക്കു നൽകുമാറാകേണമേ. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ വചനത്തിലെ മൂല്യങ്ങളെ മുറുകെ പിടിക്കുവാൻ സഹായിക്കേണമേ. ആമേൻ