“നാശത്തിലേക്ക് നയിക്കപ്പെടും”
വചനം
ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസ ത്യഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം.
നിരീക്ഷണം
പൌലോസ് ഈ ലേഖനം എഴുതിയ സമയത്ത് ഉടൻ വരാനിരിക്കുന്ന ഒരു രാഷ്ട്രീയകലാപത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് പലരും പറഞ്ഞു. എന്നാൽ പൌലോസ് അത് അറിഞ്ഞോ അറിയാതെയോ യാഥാർത്ഥത്തിൽ ഭാവിയിൽ സംഭവിപ്പാൻ പോകുന്ന സംഭവത്തെക്കുറിച്ചാണ് എഴുതിയത്. അത് അന്ത്യകാലത്ത് കൃത്ത്യമായി നിറവേറും. നിയമ ലംഘനത്തിന്റെ മനുഷ്യൻ എതിർക്രിസ്തുവാണ്. എന്നാൽ അത് ഓർത്ത് വിഷമിക്കുന്നവരോട് തന്റെ കലാപം ആരംഭിക്കുന്നതിനുമുമ്പുതന്നെ എതിർക്രിസ്തു നാശത്തിലേക്ക് വിധിക്കപ്പെട്ടിരിക്കുന്നുവെന്ന് പൌലോസ് പറഞ്ഞു.
പ്രായോഗികം
എതിർക്രിസ്തു ആരായാലും അവൻ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽപ്പോലും അവൻ ഒരു മത ഭക്തനായിരിക്കും. തീർച്ചയായും, അവൻ നന്നായി വായിക്കുന്നവനും ആയിരിക്കും. അപ്പോള്‍ നമ്മുടെ മനസ്സിൽ ഒരു ചോദ്യം ഉദിക്കാം, തെസ്സലൊനിക്യയിലെ സഭയ്ക്കുളള പുരാതനകാലത്ത് എഴുതീയ ഈ ലേഖനം അവൻ വായിക്കില്ലേ? മാത്രമല്ല താൻ ഇതിനകം “നാശത്തിന് വിധിക്കപ്പെട്ടവനാണെന്ന്” മനസ്സിലാക്കില്ലേ? ഈ രണ്ട് ചോദ്യങ്ങള്‍ക്കുമുളള ഉത്തരം “അതെ” എന്ന് ആണ്. എന്നാൽ ഓർക്കുക, ശത്രു വിദ്വോഷവും അഹങ്കാരവും കൊണ്ട് നിറഞ്ഞിരിക്കുന്നു. അവൻ ദൈവ ജനത്തെ കബളിപ്പിക്കാൻ മാത്രമല്ല, യേശുവിനെ താഴെയിറക്കുവാൻ കഴിയുമെന്ന് അവൻ വിശ്വസിക്കും. എന്നാൽ എന്റെ സുഹൃത്തേ, ഇന്ന് ധൈര്യപ്പെടുക, ഈ നിയമ ലംഘനം നടത്തുന്ന മനുഷ്യൻ “നാശത്തിലേക്ക് നയിക്കപ്പെടുന്നു!”
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ പക്ഷത്തായിരിക്കുവാൻ കഴിഞ്ഞതിൽ ഞാൻ വളരെ ഭാഗ്യവാനാണ്. ഭാവിയിൽ വരാനിരിക്കുന്ന കാര്യങ്ങള്‍ ഞാൻ വായിക്കുന്നു. പ്രപഞ്ചത്തിന്റെ ദൈവത്തെ മാറ്റിനിർത്താനുളള പിശാചിന്റെ ആഗ്രഹം ഒരിക്കലും നടക്കില്ലെന്ന് എനിക്കറിയാം. അങ്ങ് പ്രശംസിക്കപ്പെടാൻ യോഗ്യനാണ്. വരാനിരിക്കുന്ന നാശത്തിൽ നിന്ന് മാറി ദൈവത്തോട് പറ്റി നിൽക്കാൻ എന്നെ സാഹായിക്കേണമേ. ആമേൻ