“നിങ്ങളിൽ നിറഞ്ഞിരിക്കുന്നത്, നിങ്ങളെ നയിക്കും”
വചനം
ലൂക്കോസ് 4 : 1
യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി.
നിരീക്ഷണം
എന്തിനാണ് യേശു മരുഭൂമിയിൽ പോയതെന്ന് പലരും ചിന്തിക്കാറുണ്ട്. യേശു പരിശുദ്ധത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങിഎന്നും അത് ആത്മാവിനാൽ പരീക്ഷിക്കപ്പെടുവാൻ ആത്മാവ് ആവനെ മരുഭൂമിയിലേയ്ക്ക് നയിച്ചു വെന്നും തിരുവെഴുത്ത് നമ്മെ പഠിപ്പിക്കുന്നു.
പ്രായോഗികം
നിങ്ങളിൽ നിറഞ്ഞിരിക്കുന്നത് എന്താണോ അത് നിങ്ങളെ നയിക്കും. ചിലരിൽ ഭയമാണ് നിറഞ്ഞിരിക്കുന്നത്, അവരുടെ ഓരോ നീക്കവും ഭയത്തിലായിരിക്കും. ചിലർ അഹങ്കാരം നിറഞ്ഞവരായിരിക്കും അവരുടെ പ്രവർത്തന രീതി അഹങ്കാരം നിറഞ്ഞതായിരിക്കും. കയ്പ് നിറഞ്ഞ ആളുകളെ നിങ്ങള്‍ക്ക് പരിചയം ഉണ്ടാവാം അവരുടെ വാക്കുകളും പ്രവൃത്തികളും വദ്വേഷവും കോപവും നിറഞ്ഞതായിരിക്കും. എന്നാൽ യേശുവിൽ ഈ സ്വഭാവങ്ങളെന്നും ഉണ്ടായിരുന്നില്ല. കാരണം യേശു പരിശുദ്ധാത്മാവിനാൽ നിറഞ്ഞവനായിരുന്നു. നാം ആരും പോകാത്ത ചെയ്യാത്ത കാര്യങ്ങള്‍ യേശു ആത്മാവ് നിറഞ്ഞവനായി പോവുകയും ചെയ്യുകയും ചെയ്തു. യേശു പോയിടത്തെല്ലാം ആത്മാവ് അവനെ നയിച്ചു. ചിലപ്പോള്‍ ആത്മാവ് നമ്മെ മുദ്ധിമുട്ടുള്ള ഇടങ്ങളിലോയ്ക്ക് നയിക്കും. എന്നാൽ അത് എപ്പോഴും നമ്മുടെ സ്വന്തം നന്മയ്ക്കു വേണ്ടി ആയിരിക്കും. ആയതുകൊണ്ട് ഈ ദിവസം ഓർക്കുക താങ്കളിൽ നിറഞ്ഞിരിക്കുന്നത് എന്താണ്? അതാണ് നിങ്ങളെ നയിക്കുവാൻ പോകുന്നത്. ആത്മാവ് നിറഞ്ഞവരായി ആത്മാവ് നയിക്കുന്നിടത്തേയ്ക്കു പോയാൽ നാം വിജയികളായി മാറും അതിനായി നമുക്ക് ഒരുങ്ങാം.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്നിൽ അങ്ങയുടെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ. ആത്മ നിയോക്കത്താൽ അങ്ങ് നയിക്കുന്ന ഇടങ്ങളിലേയ്ക്ക് പോകുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ