“നിങ്ങളുടെ ശ്രദ്ധ എവിടെയാണ്?”
വചനം
സങ്കീർത്തനം 16 : 8
ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല.
നിരീക്ഷണം
നാം ആരും നേരിടുന്നതിനേക്കാൾ ഏറ്റവും കൂടുതൽ യുദ്ധങ്ങൾ നേരിട്ട വ്യക്തിയാണ് ദാവീദ് രാജാവ്. മിക്കവാറും എല്ലാ യുദ്ധങ്ങളിലും അദ്ദേഹം വിജയിക്കുകയും ചെയ്തു. ആ ദാവീദ് രാജാവ് ഇപ്രകാരം പറയുന്നു ഞാൻ എന്റെ കണ്ണുകളെ എപ്പോഴും യഹോവയിൽ കേന്ദ്രീകരിച്ചിരിക്കുന്നു, അതുകൊണ്ടാണ് എനിക്ക് എന്റെ മുന്നിൽ വരുന്ന എല്ലാ സഹാചര്യങ്ങളെയും ഭയം കൂടാതെ നേരിടുവാൻ കഴിയുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദാവീദ് തന്റെ ശ്രദ്ധമുഴുവൻ ദൈവത്തിൽ അർപ്പിച്ചു, അതുമൂലം വിജയത്തിനായുള്ള അദ്ദേഹത്തിന്റെ വിശ്വാസവും എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കുവാനുള്ള അദ്ദേഹത്തിന്റെ വിശ്വാസവും അതുല്യമായിതീർന്നു.
പ്രായോഗീകം
ഒരു സ്ഥാപനം നന്നായി മുന്നേട്ട് പേകയും പെട്ടന്ന് നഷ്ടത്തിലെത്തുകയും ചെയ്യുമ്പോൾ നാം മനസ്സിലാക്കണം, ആ സ്ഥാപനത്തിന്റെ നടത്തിപ്പുകാരുടെ ശ്രദ്ധ അതിൽ നിന്നും മാറിയിരിക്കുന്നു എന്ന്. അതുപോലെ സന്തോഷകരമായി കുടുംബ ജീവിതം നയിച്ചുകൊണ്ടിരിക്കുന്നിടത്ത് പെട്ടന്ന് കലഹവും വേർപിരിയലും ഉണ്ടാകുന്നെങ്കിൽ മനസ്സിലാക്കണം അവർ പരസ്പരം ഉള്ള അവരുടം ശ്രദ്ധക്ക് വ്യതിചലനം ഉണ്ടായി എന്ന്. അങ്ങനെയെങ്കിൽ യേശുവുമായുള്ള വ്യക്തിബന്ധം നഷ്ടപ്പെടുമ്പോൾ എന്താണ് പ്രശ്നം? പ്രശ്നം സാധാരണയായി നമ്മുടെ ശ്രദ്ധ ദൈവത്തിൽ നിന്ന് മാറുന്നു എന്നതാണ്. അത് സ്വന്തം ജീവിതത്തിൽ പിന്നീട് അനുഭവിച്ച് അറിയുവാൻ ഇടയാകും. യേശുവിൽ നമ്മുടെ ശ്രദ്ധകേന്ദ്രീകരിക്കാതെ നമ്മുടെ ദൈനം ദിന ജീവതം നയിക്കുകയാണെങ്കിൽ നാം വേഗത്തിൽ എന്റെ കഴിവുകൊണ്ടാണ് കാര്യങ്ങൾ നടക്കുന്നതെന്ന് ചിന്തിക്കുകയും ആ രീതിയിൽ പ്രവർത്തിക്കുവാൻ തുടങ്ങുകയും ചെയ്യും. അങ്ങനെയാകുമ്പോൾ നമ്മുടെ ജീവിതത്തിൽ ഭയം കൂടുകയും വിശ്വാസത്തിന് സ്ഥാനം ഇല്ലാതാകുകയും ചെയ്യും. ആകയാൽ യേശുവിനേട് ഇപ്രകാരം പറയുക, യേശുവേ, ഇന്ന് ഞാൻ എന്റെ ശ്രദ്ധ എന്നിൽ നിന്ന് മാറ്റി നിന്നിലേയ്ക് തിരികെ കൊണ്ടുവരുന്നു, അങ്ങനെയെങ്കിൽ വിശ്വാസം നിങ്ങളുടെ ഭയത്തെ പുറത്താക്കും. ഇന്ന് ആഴമായി ചിന്തിക്കുക നിങ്ങളുടെ ശ്രദ്ധ എവിടയാണ്?
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയിലുള്ള ശ്രദ്ധമാറാതെ എന്നും അങ്ങയെ മാത്രം നോക്കികൊണ്ട് ക്രിസ്തീയ ജീവിതം നയിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ