“നിങ്ങളെ നിർമ്മിച്ചത് ആർ?”
വചനം
എബ്രായർ 3 : 4
ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമച്ചവൻ ദൈവം തന്നേ.
നിരീക്ഷണം
ഈ വചനത്തിലൂടെ അപ്പോല്ഥലനായ പൗലോസ് വ്യക്തമാക്കുന്നത്, ഏതൊരു വീടിന്റെയും നിർമ്മാതാവിന് വീടിനെക്കാൾ വലീയ ബഹുമാനമുണ്ടെന്നതാണ്. മാത്രമല്ല എല്ലാ വിടിനും ഒരു നിർമ്മാതാവ് ഉണ്ട് എന്നാൽ ദൈവമാണ് എല്ലാത്തിന്റെയും നിർമ്മാതാവ്.
പ്രായോഗീകം
യേശു ആണ് എല്ലാത്തിനും കാരണഭൂതൻ. ഒരു കുടിലിൽ താമസിക്കുന്ന ഒരാൾ യഥാർത്ഥത്തിൽ ദൈവം നിർമ്മിച്ച ഏറ്റവും മികച്ച ഒരു കലാ സൃഷ്ടിക്കുള്ളിലാണ് ജീവിക്കുന്നത്. അത് കുടിലല്ല അദ്ദേഹം പാർക്കുന്ന് ആ ശരീരമാണ്. ഇപ്പോൾ നിങ്ങളുടെ ചുറ്റുപാട് എന്തു തന്നെ ആയാലും നിങ്ങളുടെ ശീരീരം യേശു നിർമ്മിച്ച പരിശുദ്ധാത്മാവിന്റെ ആലയമാണെന്ന് ഓർക്കുക. നിങ്ങളുടെ ഭവനം ആരാണ് നിർമ്മിച്ചതെന്ന് ആരെങ്കിലും നിങ്ങളോട് ചോദിച്ചാൽ പറയുക യേശു നിർമ്മിച്ച് ഒരു മണിമാളികയാണ് ഞാൻ എന്ന്.
പ്രാർത്ഥന
പ്രീയ യേശുവേ,
എനിക്ക് താമസിക്കുവാൻ അങ്ങ് പണിത എന്റെ ശരീരത്തിനായി നന്ദി. എല്ലാറ്റിന്റെയും നിർമ്മാതാവ് അങ്ങ് ആണെന്നതാണ് എനിക്ക് ഏറ്റവും പ്രധാനം. പ്രധാന നിർമ്മാതാവെന്ന നിലയിൽ ഞാൻ അങ്ങയെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ആമേൻ