“ഒന്നാം സ്ഥാനം ദൈവത്തിന്”
വചനം
“ദാവീദ് തന്റെ അരമനയിൽ വസിച്ചിരിക്കും കാലത്തു ഒരുനാള്‍ നാഥാൻ പ്രവാചകനോടു: ഇതാ ഞാൻ ദേവദാരുകൊണ്ടുളള അരമനയിൽ വസിക്കുന്നു; യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകള്‍ക്കു കീഴെ ഇരിക്കുന്നു എന്നു പറഞ്ഞു.”
നിരീക്ഷണം
ഇതു വായിക്കുമ്പോള്‍ “നിങ്ങള്‍ക്ക് ആദ്യം പോകാം, എനിക്ക്ശേഷം” എന്ന് കൊച്ചുകുട്ടികള്‍ പറഞ്ഞ കുട്ടിക്കാലത്തെയാണ് ഓർമ്മവരുന്നത്. കാരണം ദാവീദ് രാജാവ് ദൈവത്തിനൊരു ഭവനം പണിയുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്നതിനുമുമ്പ് അവൻ തനിക്കായി ഒരു വീട് പണിതു. നാം ആ ഭാഗം മുഴുവനും വായിക്കുമ്പോള്‍ ദൈവം തനിക്കൊരുവീട് ആഗ്രഹിച്ചിരുന്നില്ല. വാസ്തവത്തിൽ, താൻ ജനത്തെ യിസ്രായേലിൽ നിന്ന് പുറത്തുകൊണ്ടുവരുമ്പോള്‍ താൻ ഒരു കൂടാരത്തിലാണ് താമസിച്ചിരുന്നതെന്ന് ദൈവം ദാവീദിനോടു പറഞ്ഞു. നമ്മെ സംബദ്ധിച്ചിടത്തോളം നമ്മള് നമ്മെക്കുറിച്ച് ആദ്യം ചിന്തിക്കുന്നു എന്ന ആശയം എല്ലായിപ്പോഴും വിഷമകരമാണ്.
പ്രായോഗികം
ദൈവം ദാവീദിനോട് തന്റെ മകൻ ശലോമോൻ ആലയം പണിയുമെന്ന് പറഞ്ഞതായി കാണാം. കാരണം ഈ മഹാനായ രാജാവ് ദൈവത്തിന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന മനുഷ്യൻ ആണെങ്കിൽപ്പോലും തനിക്ക് എല്ലാം തന്നവനെക്കുറിച്ച് ചിന്തിക്കുന്നതിനുമുമ്പ് സ്വന്തം ആവശ്യങ്ങളെക്കുറിച്ച് ചിന്തിച്ചു എന്നതിന്റെ തെളിവാണിത്. “എനിക്ക്ശേഷം, നിങ്ങള്‍ക്ക് ആദ്യം പോകാം” എന്ന ലോകവ്യവസ്ഥയിൽ നിങ്ങളും ഞാനും ഒരിക്കലും കുടുങ്ങിപ്പോകില്ലന്ന് തീരുമാനിക്കാം. കർത്താവിന് ഒന്നാം സ്ഥാനം കൊടുക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ
ഞാൻ അങ്ങയുടെ മുമ്പിൽ തലകുനിക്കുന്നു, വീനീതമായ ബഹുമാനത്തോടെ അങ്ങയുടെ മുമ്പിൽ അക്ഷരാർത്ഥത്തിൽ വണങ്ങുന്നു കാരണം എല്ലാസമയത്തും ഞാൻ അങ്ങയെക്കുറിച്ച് ചിന്തിക്കുന്നതുപോലും എന്റെ സ്വന്തം ആവശ്യങ്ങള്‍ക്ക് മുൻതൂക്കം നൽകിയിട്ടാണ്. പക്ഷേ, എന്റെ ജീവിതത്തിൽ അങ്ങയുടെ അനുഗ്രഹം ഇല്ലെങ്കിൽ എന്റെ മുമ്പിൽ ഒരാളെ വിടുന്നതാണ് നല്ലത് എന്ന ആശയം എനിക്കൊരിക്കലും ഉണ്ടാകുമായിരുന്നില്ല എന്നതാണ് സത്യം. എനിക്ക് ആ വഴികാണിച്ചുതന്നതിനു നന്ദി. അങ്ങനെ ജീവിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ