“നിങ്ങൾ താഴ്ചയിലാണോ…എങ്കിൽ നിങ്ങളുടെ പക്ഷത്ത് ആരാണെന്ന് ഊഹിക്കുക”
വചനം
മീഖാ 4 : 7
മുടന്തിനടക്കുന്നതിനെ ശേഷിപ്പിക്കയും അകന്നുപോയതിനെ മഹാജാതിയാക്കുകയും യഹോവ സീയോൻ പർവ്വതത്തിൽ ഇന്നുമുതൽ എന്നെന്നേക്കും അവർക്കു രാജാവായിരിക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.
നിരീക്ഷണം
മീഖാ പ്രവാചകന് ദൈവം നൽകിയ ഈ വചനം മനുഷ്യഭരണത്തിന്റെ അവസാനവും ഭൂമിയിലെ ദൈവരാജ്യത്തിന്റെ തുടക്കവുമാണ് എന്ന് ചിലർ വിശ്വസിക്കുന്നു. ഈ പ്രവചനം നൽകി നൂറ്കണക്കിന് വർങ്ങൾക്ക് ശേഷം യേശുവിലൂടെ ക്രിസ്ത്യൻ വിശ്വാസം ഭൂമിയിലേയ്ക്ക് വരുന്നതിനെയാണ് ഈ വാക്യം സൂചിപ്പിക്കുന്നതെന്ന് മറ്റു ചിലർ വിശ്വസിക്കുന്നു. ഏതുവിധേനയും നമ്മുടെ യേശുവിന്റെ ശക്തി താഴ്ന്നവരോടും, പുറന്തള്ളപ്പെട്ടവരോടും, തകർന്നവരോടും ഉള്ള അവന്റെ വലീയ സ്നേഹമാണ്. നിങ്ങൾ ഒരു രീതിയിലും ഉയരുവാൻ കഴിവില്ലാത്തവരാണെന്ന് നിങ്ങൾ ചിന്തിക്കുന്നുവെങ്കിൽ ഓർക്കുക ആരാണ് നിങ്ങളുടെ പക്ഷത്തുള്ളതെന്ന്.
പ്രായോഗികം
യേശുക്രിസ്തുവിന്റെ സുവിശേഷം ആരെയും വിട്ടുകളയുന്നില്ല. എല്ലാ പാപികളെയും, പരാജിതരെയും, ദുർബലരെയും, നിന്ദ്യരെയും യേശു സ്വീകരിക്കുന്നു. യേശു തന്റെ ജനനത്തിൽ ദൈവം ആയവനല്ല പിന്നെ അവൻ ദാവീദ് രാജാവിന്റെ ഭവനത്തിന്റെയും വംശത്തിന്റെയും ദൈവം ആയിരുന്നവനാണ്. അധികാരത്തിലേയക്കുള്ള തന്റെ ആവീർഭാവത്തിന്റെ തുടക്കത്തിൽ ദാവീദ് കഷ്ടപ്പാടുകളിലും, കടത്തിലും, സന്തുഷ്ടി ഇല്ലാതെയും ആയിരുന്ന ഒരു കൂട്ടം മനുഷ്യരുടെ കൂടെ ആയിരുന്നു (1 ശമുവേൽ 2:2) അങ്ങനെയുള്ളവവരെകൊണ്ട് അക്കാലത്തെ ഭൂമിയിലെ ഏറ്റവും ശക്തമായ രാഷ്ട്രം പണിതെടുക്കുവാൻ ഈ ദൈവം അദ്ദേഹത്തെ സഹായിച്ചു. ചുറ്റുപാടുമുള്ളവർ നിന്നെ തള്ളക്കളാലും ആശങ്കയൊന്നും വേണ്ട യേശു ആരെയും തള്ളിക്കളയുകയില്ല. അവൻ നമ്മോട് എല്ലാവരോടും ലളിതമായി പറയുന്നു അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളവരെ എല്ലാവരും എന്റെ അടുക്കൽ വരുവീൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം (മത്ത.11:28) യേശു ഇപ്രകാരം പറയുന്നു നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും എന്റെ അടുക്കൽ കൊണ്ടുവരിക ഞാൻ അതിനെ ശരിയാക്കിത്തരാം. ഇപ്പോൾ മനസ്സിലായോ താഴ്ച അനുഭവിക്കുന്നവരുടെ പക്ഷത്ത് ആരാണെന്ന്… കർത്താവായ യേശുക്രിസ്തു തന്നെ!!!!
പ്രാർത്ഥന
പ്രീയ യേശുവേ
എന്റെ താഴ്ചയിൽ എന്നെ ഓർത്ത് രക്ഷിച്ചതിന് നന്ദി. എന്നോടുകൂടെ എന്നും അങ്ങ് വസിക്കുമാറാകേണമേ. ആമേൻ