Uncategorized

“നിങ്ങൾ സ്വന്തം ഭവനത്തിലേയ്ക്ക് തിരികെ പോകുക”

വചനം

ഉല്പത്തി  31 : 2

യാക്കോബ് ലാബാന്റെ മുഖത്തു നോക്കിയാറെ അതു തന്റെ നേരേ മുമ്പേ ഇരുന്നതു പോലെയല്ല എന്നു കണ്ടു.

നിരീക്ഷണം

ലാബാൻ യാക്കോബിന്റെ അമ്മാവനും അമ്മായിപ്പനും ആയിരുന്നു. സഹോദരന്റെ ജന്മാവകാശം മോഷ്ടിച്ച ശേഷം യാക്കോബ് വീട്ടിൽ നിന്ന് ഓടിപ്പോകുവാൻ തീരുമാനിച്ചപ്പോൾ ഏകദേശം 400 മൈൽ അകലെയുള്ള ഹാരാനിലുള്ള തന്റെ സഹോദരന്റെ വീട്ടിലേക്ക് പോകുവാൻ അവന്റെ അമ്മ അവനെ പോത്സാഹിപ്പിച്ചു. യാക്കോബ് തന്റെ അമ്മാവൻ ലാബാനോടൊപ്പം താമസം മാറിയതിനുശേഷം, കാലക്രമേണ ലാബാൻ തന്റെ രണ്ട് പെൺമക്കളെ വിവാഹം കഴിപ്പിക്കുന്നതിനായി 14 വർഷം അവനെ കബളിപ്പിച്ച് ജോലി ചെയ്യിപ്പിച്ചു. അവിടെ വച്ച് യാക്കോബ് തന്റെ അമ്മാവനായ അമ്മയിപ്പനെ വളരെ സമ്പന്നനാക്കി. അതേസമയം, യാക്കോബ് സ്വന്തമായി ചില തന്ത്രങ്ങൾ മെനയുകയും അഭിവൃദ്ധിപ്രാപിക്കുകയും ചെയ്തു. ലാബാന്റെ മക്കൾ ഈ തന്ത്രം അവരുടെ പിതാവിനോട് പറഞ്ഞു, 20 വർഷം അമ്മാവനെ സേവിച്ചതിനുശേഷം യാക്കോബിനോടുള്ള ലാബാന്റെ മനോഭാവം മാറി. യാക്കോബ് പെട്ടെന്ന് തന്റെ ഭാര്യമാരെയും, കുട്ടികളെയും ആട്ടിൻ കൂട്ടങ്ങളെയും കൂട്ടി തന്റെ സ്വന്ത സ്ഥലത്തേക്ക് മടങ്ങുവാൻ തീരുമാനിച്ചു.

പ്രായോഗികം

കുടുംബത്തെ രണ്ടായി പിളർത്തി സ്വന്തം ജീവൻ രക്ഷിക്കുവാൻ വേണ്ടി നാടുവിടേണ്ടി വന്ന ഒരു ചെറുപ്പക്കാരന്റെ ചലനാത്മകമമായ കഥയാണിത്. യാക്കോബ് എപ്പോഴെങ്കിലും വീട്ടിലേയ്ക്ക് തിരിച്ചു വരുമോ എന്ന് ചിലപ്പോൾ ചിന്തിച്ചിട്ടുണ്ടാകാം. പെട്ടെന്ന് വീട് വിട്ടുപോയതിന്റെയും മാത്രമല്ല ഇഷ്ടത്തിനുവിരുദ്ധമായി നാടുവിടേണ്ടി വന്നതിന്റെയും ദുഃഖകരവും ചിലപ്പോൾ നീജവും ആയ അനുഭവങ്ങൾ പറയുന്ന ആളുകളെ നാം കാണാറുണ്ട്. അതുകേൾക്കുമ്പോൾ യാക്കോബിന്റെ കഥ ഓർക്കുവാൻ കഴിയും. യാക്കോബ് ഒരു അന്യദേശത്തും അന്യ സംസ്ക്കാരത്തിലും കുടുങ്ങിപ്പോയതായി നമുക്ക് തോന്നാം. പക്ഷേ അവന് വീട്ടിലേയ്ക്കുള്ള മടങ്ങിപ്പോക്ക് ചിന്തിക്കുവാൻപോലും ഭയം ആയിരുന്നിരിക്കാം. ഒരു ദിവസം യാക്കോബിന്റെ ജീവിതത്തിലെ നിർണ്ണായക നിമിഷം അമ്മാവൻ യാക്കോബിനോട് തന്റെ ഭാവം മാറി, അത് നല്ലതല്ലായിരുന്നു. പക്ഷേ യാക്കോബിനെ തിരികെ വീട്ടിലെത്തിച്ചത് ഇതായിരിന്നു. ഇത് ഇന്ന് ചിലർ തങ്ങളും ഒരിക്കൽ ആയിരുന്നിടിത്തേയ്ക്ക് ഒരു മടങ്ങിപ്പോക്ക് ഉണ്ടാകുമോ എന്ന് ചിന്തിക്കുന്നവർക്ക് ഒരു പാഠം ആകുവാൻ ആയിരിക്കും ഇങ്ങനെ സംഭവിച്ചത്. ആകയാൽ ആങ്ങനെ ആയിരിക്കുന്നവരോട് ഒന്ന് പറയാം തീർച്ചായും നിങ്ങൾ ഒരിക്കൽ ആയിരുന്നിടത്തേയക്ക് അതായത് ദൈവ സാന്നിധ്യം ഉള്ള ഇടത്തോയ്ക്ക് മടങ്ങിപ്പോകുക.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെ വിട്ട് പലപ്പോഴും അകലെ ഓടിപ്പോയിട്ടുണ്ട് , ഇനിഓരിക്കലും അങ്ങയെ വിട്ടുപിരയാതെ മടങ്ങി എന്നും അങ്ങയോടൊപ്പം ആയിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x