“നിങ്ങൾ സ്വയം എങ്ങനെ കാണുന്നു?”
വചനം
വെളിപ്പാട് 3 : 1
സർദ്ദിസിലെ സഭയുടെ ദൂതന്നു എഴുതുക. ദൈവത്തിന്റെ ഏഴാത്മാവും ഏഴു നക്ഷത്രവും ഉള്ളവൻ അരുളിച്ചെയുന്നതു: ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവൻ എന്നു നിനക്കു പേർ ഉണ്ടു എങ്കിലും നീ മരിച്ചവനാകുന്നു.
നിരീക്ഷണം
അപ്പോസ്തലനായ യോഹന്നാൻ ഏഷ്യാ മൈനറിലെ ഏഴ് സഭികളിൽ അഞ്ചാമത്തെ സഭയായ സർദ്ദിസിലെ സഭയ്ക്ക് ദൂത് എഴുതുന്ന ഭാഗമാണിത്. യോഹന്നാൻ ആ സഭയെക്കുറിച്ച് ആത്മാവിൽ കാണുമ്പോൾ അവർക്ക് ജീവനുള്ളവൻ എന്നു പേർ ഉണ്ടു എങ്കിലും അവരെ മരിച്ചവരായി കാണുന്നു. അടുത്തവാക്യം അവരോട് പറയുന്നത് “ഉണരുവാൻ സമയമായി” എന്നാണ്!!
പ്രായോഗികം
നാം നമ്മെക്കുറിച്ച് സത്യമായവയെക്കുറിച്ച് തന്നെ മറ്റുള്ളവരോട് പറയുവാൻ ഒരു സമയത്ത് അല്ലെങ്കിൽ മറ്റൊരു സമയത്തെങ്കിലും ശ്രമിക്കാറുണ്ട്. ഈ സഭയ്ക്ക് ഏഷ്യാമൈനറിൽ ഉടനീളം നടക്കുന്ന വലീയ കച്ചവട ശൃംഖലതന്നെയുണ്ടായിരുന്നു. അത് ദൈവം വ്യക്തമാക്കിയ ശേഷം പറയുകയാണ് സർദ്ദിസിലെ സഭയ്ക്ക് നല്ല പ്രവർത്തനവും, ആവേശവും, സന്തോഷവും ഉണ്ട്, അവർ അവിടെ യഥാർത്ഥ ജീവിതം അനുഭവിക്കുകയും ആണ്. എന്നാൽ യേശു അവരുടെ സുന്ദരവും മനോഹരവുമായ പുറമേയുള്ള സ്വഭാവത്തെ മാത്രമല്ല അവരുടെ ഹൃദയത്തിലേയക്ക് കന്നുചെന്നു നോക്കി അവിടെ “ഹൃദയമിടിപ്പില്ല” അർത്ഥാൽ “ജീവനില്ല”. അവർ തങ്ങളെ കണ്ട രീതിയും യേശുക്രിസ്തു അവരെ കണ്ട രീതിയും ധ്രുവങ്ങൾ തമ്മിലുള്ള വിത്യാസം ഉണ്ടായിരുന്നു. നിങ്ങൾ നിങ്ങളെ എങ്ങനെ കാണുന്നു? നിങ്ങളുടെ ഹൃദയത്തിൽ എന്താണ് ഇരിക്കുന്നത്? നിങ്ങളുടെ ഹൃദയം എന്താണ് നിങ്ങളോട്പറയുന്നത്? എന്ത് ചെയ്യുവാനാണ് നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്? നിങ്ങളുടെ ഹൃദയത്തിൽ യേശു ജീവനോടെ ഉണ്ടെന്ന് ഉറപ്പുവരുത്തുക. മാത്രമല്ല ഹൃദയം ചത്തതല്ല എന്നും ഉറപ്പാക്കുക. നിങ്ങളുടെ ഹൃദയം ശുദ്ധമാണെന്നും ക്രിസ്തുവിന്റെ സർവ്വായുധവർഗ്ഗം ധരിച്ചിട്ടുണ്ടെന്നും ആത്മാവിന്റെ വാൾ ആയ ദൈവ വചനം കൈയ്യിൽ ഉണ്ടെന്നും ഉറപ്പാക്കുക. അപ്പോഴാണ് ഒരു ജീവനുള്ള ക്രിസ്തീയ ജീവിതം നയിക്കുവാൻ നമുക്ക് കഴിയുന്നത്. ദൈവം നമ്മെ കാണുന്നതുപോലെ നമുക്ക് നമ്മെ തന്നെ കാണുവാൻ ശ്രമിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ഹൃദയം എപ്പോഴും ഉണർന്നിരിക്കുവാനും ദൈവ വചനപ്രകാരം സൂക്ഷിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ