“നിത്യജീവൻ”
വചനം
1 യോഹന്നാൻ 2 : 25
ഇതാകുന്നു അവൻ നമുക്കു തന്ന വാഗ്ദത്തം: നിത്യജീവൻ തന്നേ.
നിരീക്ഷണം
ആദിമ സഭയുടെ തുടക്കത്തിൽ, യേശുവിന്റെ അനുയായികൾക്ക് അവർ എന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന് അപ്പോസ്ഥലന്മാർ ഓർമ്മിച്ചതാണ് ഈ വചനം. ഈ ഭഗത്തിൽ അപ്പോസ്ഥലനായ യോഹന്നാൻ ഉൾപ്പെടെ എല്ലാവരും വിശ്വാസികളെ നിത്യജീവൻ ആണ് അവർ പ്രതീക്ഷിക്കേണ്ടത് എന്ന് ഓർമ്മിപ്പിച്ചു.
പ്രായോഗീകം
ചരിത്രത്തിലുടനീളം എല്ലാ രാജ്യങ്ങളിലും മിക്ക ജനങ്ങൾക്കും, ജീവിതം ദുഷ്കരമായിരുന്നു. ഇന്നും വികസ്വര രാജ്യങ്ങളിൽ ദാരിദ്രവും പട്ടിണിയും രൂക്ഷമാണ്. പാശ്ചാത്യലോകത്തിന് ഒരു പരിധിവരെ സുഖകരമായ ജീവിതം ആണിപ്പോൾ. ആകാൽ അവർ സ്വർഗ്ഗത്തെക്കുറിച്ചോ ആ അനുഗ്രഹ ഭാവിയെക്കുറിച്ചോ ഉള്ള ചിന്ത മാറ്റിവയ്ക്കപ്പെടുന്നു. ഇതുപോലെ തന്നെ തുടരാനുള്ള ആഗ്രഹം ലോകത്തിന്റെ എല്ലായിടത്തും വ്യാപിക്കപ്പെടുന്നു എന്നതാണ് സത്യം. ഒന്നും അതേപടി നിലനിൽക്കുന്നില്ല. സമയം മുന്നോട്ട് പോയിക്കൊണ്ടേയിരിക്കുന്നു. നിത്യത ഒരു കണ്ണിമെയ്ക്കുന്നത്ര അകലെ മാത്രമാണ്. ഇന്ന് നമുക്ക് ചിന്തിക്കുവാനുള്ള പ്രധാനപ്പെട്ടത് ഒരു കാര്യം മാത്രമേയുള്ളൂ അത് നിത്യജീവൻ ആണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
നിത്യജീവൻ എനിക്കായി നൽകി തന്നതിന് നന്ദി. നിത്യത പ്രാുിക്കുവോളം കൃപയിൽ നിൽക്കുവാൻ സഹായിക്കുമാറകേണമേ. ആമേൻ
