“നിരസിക്കുക, ഉയർത്തുക, പിന്തുടരുക”
വചനം
ലൂക്കോസ് 9 : 23
പിന്നെ അവൻ എല്ലാവരോടും പറഞ്ഞതു: “എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ.
നിരീക്ഷണം
ഈ വചനം നമുക്ക് യേശുക്രിസ്തുവിന്റെ ഒരു ശിഷ്യൻ എങ്ങനെ ആയിരിക്കണം എന്നത് വ്യക്തമാക്കി തരുന്നു. അത് ഇപ്രകാരം ആണ് യേശുവിന്റെ ശിഷ്യൻ ആകുവാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി സ്വന്തം ആഗ്രഹങ്ങൾ നിരസിക്കണം, യേശുവിനെ പിന്തുടരുന്നതിനായി സ്വന്തം ജീവിതത്തിലെ ഉത്തരവാദിത്വത്തിന്റെ ഏത് ഭാരവും ഉയർത്താൻ തയ്യാറായിരിക്കേണം. മാത്രമല്ല യേശുക്രിസ്തുവിനെ പൂർണ്ണഹൃദയത്തോടെ അനുഗമിക്കുകയും വേണം.
പ്രായോഗികം
ഏതൊരു വ്യക്തിയും യേശുക്രിസ്തുവിനെ അറിയുന്നതിന് മുമ്പ് അദ്ദേഹം സ്വയം എന്ന ചിന്തയിൽ എപ്പോഴം മുഴുകിയിരിക്കും എന്നതാണ് വാസ്തവം. യേശുവിനെ അറിയുന്നതിന് മുമ്പ് ഒരു വ്യക്തിയുടെ പ്രധാനവിഷയം എപ്പോഴും സ്വന്ത ഇഷ്ടം, സ്വന്ത ആഗ്രഹം, സ്വന്ത ആവശ്യങ്ങൾ, സ്വന്ത ജീവിതം ഇവയെക്കുറിച്ചായിരിക്കും ചിന്ത. എന്നാൽ സ്വയത്തെ വെടിയുന്നതിലൂടെ മാത്രമേ ക്രിസ്തീയ ജീവിതം എന്തെന്ന് മനസ്സിലാക്കുവാൻ കഴിയുകയുള്ളൂ. യേശുവിനെ കൂടുതൽ അറിയുവാനുള്ള ഒരു മാർഗ്ഗമാണ് ഉപവാസം. ശിഷ്യത്വത്തിന്റെ രണ്ടാമത്തെ പ്രധാന ഘടകം അവരവരുടെ ക്രൂശ് വഹിക്കുക എന്നതാണ്. ഇത് ദാസരൂപമായ നേതൃത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു യഥാർത്ഥ ദാസ നേതാവ് തന്റെ ജീവിത ഭാരം വഹിക്കുന്ന ആൾ ആയിരിക്കണം. കാരണം ഒരു ദാസ നേതാവിന്റെ ആഗ്രഹം എപ്പോഴും യേശുവിന്റെ രാജ്യം വലുതാക്കണം എന്നായിരിക്കും. അതിനുവേണ്ടി താൻ എന്തും ചെയ്യുവാൻ തയ്യാറാകും. അത് കൈകൊണ്ട് അധ്വാനിക്കുകയോ, മാനസീക രോഗമുള്ളവരെ സഹായിക്കുകയോ, തുടങ്ങിയ എന്തും ചെയ്യുവാൻ തായ്യാറാകും. അവസാനാമായി താനും യേശുവിനെ അനുഗമിക്കുക എന്നതായിരിക്കും തന്റെ ഏറ്റവും വലീയ ലക്ഷ്യം. നാം ഓരോരുത്തരും യേശുവിനെ അനുഗമിക്കും എന്നും അതാണ് എന്റെ ദൗത്യം എന്നുമുള്ള തീരുമാനത്തോടെ ദൈവത്തെ പന്തുടരാം.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്നെതന്നെ ത്യജിച്ചുകൊണ്ട് എന്റെ ക്രൂശ് വഹിക്കുവാനും അങ്ങയെ അനുഗമിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ