“നിശബ്ദത ആഗ്രഹിക്കുക”
വചനം
1 തെസ്സലോനിക്കർ 4 : 12
ഞങ്ങൾ നിങ്ങളോടു ആജ്ഞാപിച്ചതുപോലെ അടങ്ങിപ്പാർപ്പാനും സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്‍വാനും അഭിമാനം തോന്നേണം എന്നും നിങ്ങളെ പ്രബോധിപ്പിക്കുന്നു.
നിരീക്ഷണം
തെസ്സലോനിക്യ സഭയിലെ വിശ്വാസികൾ പരസ്പരം മറ്റുള്ളവരെക്കുറിച്ച് സംസാരിക്കുന്നതിൽ തിരക്കുള്ള ഒരു സഭയായി മാറിയതിൽ വിശുദ്ധ പൗലോസിന് വളരെയധികം ആശങ്കയുണ്ടായിരുന്നു. പരസ്പരം കാര്യങ്ങൾ സംസാരിക്കുന്നതിൽ അവർ പ്രശസ്തരായിരുന്നു. ഉപജീവനത്തിനായി ജോലി ചെയ്യുകയും സ്വന്തം കാര്യങ്ങൾ നോക്കി ശാന്തമായ ഒരു ജീവിതം നയിക്കുകയും ചെയ്യണമെന്ന് പൗലോസ് അവരോട് ആവശ്യപ്പെടുന്നു.
പ്രായേഗീകം
തെസ്സലോനിക്യ സഭയിലെ ഒരു കൂട്ടം ആളുകൾ ജോലി ഉപേക്ഷിച്ച് കർത്താവിന്റെ വരുവ് ഉടനെ ഉണ്ടാകും എന്ന് വിശ്വസിച്ച് കാത്തിരുന്നു എന്നത് സത്യമാണ്. ഒരാൾ ജോലി ചെയ്യാതെ മടിയനായാൽ അവർ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുകയും അവരെക്കുറിച്ച് സംസാരിക്കുവാനുള്ള പ്രവണത കാണിക്കുകയും ചെയ്യും എന്ന് വ്യക്തമാക്കുന്നു. നാം നമ്മുടെ ജീവിത്തിൽ വെറുതെ മറ്റുള്ളവരെക്കുറിച്ച് നുണപറയുന്നവരെ കണ്ടുമുട്ടാറുണ്ട്. ആകയാൽ “തിരക്കുള്ള വായ്ക്കുള്ള” പതിവിധി ജോലി ചെയ്യുക എന്നതാണ്. ഒരാളുടെ ശ്രദ്ധ സ്വന്തം കാര്യത്തിലെ വിശദാംശങ്ങളിലും ജോലി ചെയ്തു തീർക്കുന്നതിലും ആയിരിക്കുമ്പോൾ അവർക്ക് നുണപറയാനുള്ള സമയം കിട്ടുകയില്ല. നാം ഓരോരുത്തരും ശാന്തതയുള്ള സ്വഭാവം വളർത്തിയെടുക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ഈ കാര്യത്തിൽ കഠിനാധ്വാനത്തോടുള്ള അഭിനിവേശവും നമ്മുടെ ജോലിയിലുള്ള സക്ഷ്യബോധവും ഒരു നല്ല സമീപനവും വളർത്തിയെടുക്കേണ്ടത് ആവശ്യമാണ്. ഓരോ ദിവസിത്തിന്റെയും അവസാനം യേശുവിന്റെ മുമ്പാകെ ഇരിക്കുകയും യേശു പറയുന്നത് എന്താണെന്ന് കേൾക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും ആത്മീക അഭിലഷം ആയിരിക്കണം. അങ്ങനെയെങ്കിൽ മാത്രമേ നല്ലവനും വിശ്വസ്തനുമായ ദാസനേ എന്ന വിളിക്ക് യോഗ്യനാകുകയുള്ളൂ.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ വായെ അടച്ച് എന്റെ ലക്ഷ്യത്തിലെത്തിച്ചേരുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ