“നിർദ്ദേശങ്ങൾ”
വചനം
അപ്പോ.പ്രവൃത്തി 1 : 2,3
അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി. ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു.
നിരീക്ഷണം
അപ്പോസ്ഥല പ്രവൃത്തികളുടെ പുസ്തകം എഴുതിയത് ഒരു വൈദ്യനും ശക്തനായ എഴുത്തുകാരനും ചരിത്രകാരനുമായ വിശുദ്ധ ലൂക്കോസ് ആണ്. യേശു തന്റെ ശുശ്രൂഷയിൽ ചെയ്ത എല്ലാത്തിനും താൻ സാക്ഷ്യം വഹിച്ചിരുന്നുവെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പുസ്തകം എഴുതി ആരംഭിക്കുന്നു. ആപ്പോസ്തന്മാർക്ക് പരിശുദ്ധാത്മാവ് പ്രാപിക്കേണ്ടതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകുന്നതുവരെയുള്ളതെല്ലാം എഴുതിയിരിക്കുന്നു.
പ്രായോഗീകം
ഈ ലോകത്തിൽ നാം നേടിയെടുക്കുന്ന ഏതൊരു കാര്യത്തിനും ഒരു കൂട്ടം നിർദ്ദേശങ്ങൾ ഉൾപ്പെട്ടിരിക്കും. അത് ഒരു വീടാകാം, ബിസ്സിനസ്സ് ആകാം, ഒരു സ്ഥാപനം ആകാം, ഒരു കാർ നിമ്മിക്കുന്നതാകാം എന്തിനും ഒരാൾക്ക് പ്രവർത്തിക്കുവാൻ നിർദ്ദേശങ്ങൾ ആവശ്യമാണ്. ഈ ഭൂമിയിൽ യേശു ക്രിസ്തുവിന്റെ സഭ പണിയുവാൻ അപ്പേസ്ഥലന്മാർക്ക് നിർദ്ദേശിക്കപ്പെട്ട ആശ്വാസപ്രധനാണ് പരിശുദ്ധാത്മാവ്. അത് അന്ന് മാത്രം സംഭവിച്ചതല്ല, പരിശുദ്ധാത്മാവിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. നാം എന്തു ചെയ്താലും പരിശുദ്ധാത്മാവിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക!
പ്രാർത്ഥന
പ്രീയ യേശുവേ,
പരിശുദ്ധാത്മാവിന്റെ നിർദ്ദേശങ്ങൾ പാലിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
