Uncategorized

“നീതിയെയും, സ്നേഹത്തേയും ആശ്ലേഷിക്കുക”

വചനം

സങ്കീർത്തനങ്ങള്‍ 85 : 10

ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു. നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു.

നിരീക്ഷണം

ഈ ദൈവ വചനത്തിലുടെ സങ്കീർത്തനക്കാരൻ ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട നാല് നല്ല സ്വഭാവങ്ങളെ ഒരുമിച്ച് ചേർക്കുന്നു. ദയയും വിശ്വസ്തതയും ഒരുമിച്ച് നിൽക്കണമെന്നും അങ്ങനെ ആയിരിക്കുമ്പോള്‍ നീതിയും സമാധാനവും പരസ്പരം ചുംബിക്കുമെന്നും സങ്കീർത്തനക്കാരൻ പറയുന്നു.  ഈ നാലു സ്വാഭാവങ്ങളും ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടായിരുന്നാൽ തീർച്ചയായും വിജയം ഉറപ്പാണ്. എല്ലാ കലഹങ്ങളും വിദ്വേഷവും നമ്മെ വിളിച്ചറിയിക്കുന്നത് ഈ സ്വഭാവഗുണങ്ങളെ നമ്മുടെ ജീവിതത്തിലേയ്ക്ക് നാം “വീണ്ടും ആശ്ലേഷിക്കുവാൻ സമയമായി എന്നതാണ്”.

പ്രായോഗീകം

മറ്റെന്തിനേക്കാളും സ്നേഹം തിരഞ്ഞെടുക്കുവാൻ ആഗ്രഹിക്കുന്നവരാണ് നമ്മിൽ പലരും. സ്നേഹം തിരഞ്ഞെടുത്ത പലരും കാലക്രമേണ സ്നേഹം തണുത്തവർ ആയിമാറുന്നു. ഒരു സ്നേഹ ബന്ധത്തിൽ വിശ്വസ്ഥത പാലിക്കുവാൻ കഴിയുന്നില്ലെങ്കിൽ സ്നേഹം ഒന്നുമല്ലാതായിതീരുന്നു. ഇനി നീതിയെക്കുറിച്ച് ചിന്തിച്ചാൽ,  “നീതി ജാതിയെ ഉയർത്തുന്നു, പാപമോ വംശങ്ങള്‍ക്ക് അപമാനം” എന്ന് സദൃശ്യവാക്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.  ശരിയായ ദിശയിലുള്ള ജീവിതം സമാധാനം ഉളവാക്കുന്നു.  നീതി ദൈവ വചനത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ഒരു രാഷ്ട്രീയ പ്രേരണയുമായി അതിന്റെ അടിസ്ഥാനം ഒന്നിക്കുമ്പോള്‍, ജീവിതത്തിലും ദേശങ്ങളിലും സമാധാനം ഇല്ലാതായിത്തീരുന്നു. എന്നാൽ ദൈവവചനം എല്ലാ വ്യാകുലതകള്‍ക്കും അസമാധാനങ്ങള്‍ക്കും ഒരു പരിഹാരം വാഗ്ദാനം ചെയ്യുന്നു. നമുക്ക് സ്നേഹത്തെ വിശ്വസ്ഥതയുമായി ദീർഘകാലാടിസ്ഥാനത്തിൽ പൊരുത്തപ്പെടുത്തുകയും നീതിയെ ദൈവവചനത്തിൽ നങ്കൂരമിടുകയും ചെയ്യാം അത് സംഭവിക്കുമ്പോള്‍ കലഹങ്ങളും വിദ്വേഷവും നമ്മുടെ ഇടയിൽ നിന്നും നീങ്ങി പോകും.

പ്രാർത്ഥന

പ്രീയ യേശുവേ,

സ്നേഹവും, വിശ്വസ്ഥതയും നീതിയും സമാധാനവും തിരഞ്ഞെടുക്കുന്നതിൽ തുടരാൻ എന്നെ സഹായിക്കേണമേ. ദൈവ ഹിതത്തിനായി എന്നെ സമർപ്പിക്കുന്നു. ആമേൻ