“നീ വിശ്വസിക്കുന്നത് എന്താണ്, അതാണ് നീ”
വചനം
യേശുവ 14:11
മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്കു ആരോഗ്യം ഉണ്ടു; പടവെട്ടുവാനും പോകയും വരികയും ചെയ്‍വാനും എന്റെ ആരോഗ്യം അന്നത്തെപ്പോലെതന്നെ ഇന്നും ഇരിക്കുന്നു.
നിരീക്ഷണം
45 വർഷങ്ങൾക്ക് മുമ്പ് മോശയിലൂടെ ദൈവം വാഗ്ദത്തം ചെയ്ത കനാൻ ദേശം അവകാശപ്പെടുത്താൻ പോയപ്പോൾ 85 വയസ്സുള്ള കാലേബ് പറഞ്ഞ വാക്കുകളാണ് ഈ വചനം. മോശയുടെ മരണ ശേഷം യിസ്രായേലിന്റെ നേതാവായി മാറിയ തന്റെ പഴയ സുഹൃത്തായ യോശുവായോടാണ് അദ്ദേഹം ഈ അവകാശവാദം ഉന്നയിച്ചത്. 40-ാം വയസ്സിൽ ഉണ്ടായിരുന്നതു പോലെ തന്നെ 85-ാം വയസ്സിലും തനിക്ക് ശക്തിയുണ്ടെന്ന് യോശുവായോട് താൻ നടത്തിയ പ്രസംഗത്തിൽ കാലേബ് ഉറപ്പിച്ചു പറഞ്ഞു.
പ്രായേഗീകം
യോശുവയും അന്ന് കാലേബിന്റെ വാക്കുകൾകേട്ട ആരും തന്നെ കാലേബിനെ വിശ്വസിച്ചതായി തോന്നുകയില്ല. പക്ഷേ ആരും അദ്ദേഹത്തെ വെല്ലുവിളിച്ച് അത് എങ്ങനെ എന്ന് ചോദിച്ച് കണ്ടെത്താൻ ശ്രമിച്ചില്ല, കാരണം 40-ാം വയസ്സിൽ നിങ്ങൾ എത്രത്തോളം ശക്തനാണോ അത്രയും ശക്തി 85-ാം വയ്സ്സിൽ കാണുകയില്ല എന്നത് എല്ലാവർക്കും അറിയാവുന്ന സത്യം ആണ്. എന്നാൽ കാലേബ് അദ്ദാഹത്തിന് മുമ്പും ശേഷവും വന്ന കോടിക്കണക്കിന് ആളുകളുടെ പട്ടികയിൽ നിന്ന് വ്യത്യസ്തനായിരുന്നു എന്ന് അദ്ദേഹത്തിന്റെ പ്രവൃത്തികൊണ്ട് മനസ്സിലാക്കി. പക്ഷേ ഏറ്റവും കായിക്ഷമതയുള്ള ആളുകൾക്കുപോലും അസ്ഥികളുടെയും പേശികളുടെയും ശക്തി വർഷങ്ങൾ കഴിയുന്തോറും കുറയുന്നു. എന്നാൽ ദൈവത്തിന്റെ ഹിതപ്രകാരം നീ എന്താണോ വിശ്വസിക്കുന്നത് അതാണ് നീ. നിങ്ങൾ എന്താണോ വിശ്വസിക്കുന്നത് അതാണ് നിങ്ങൾ എന്ന് മനസ്സിലാക്കുന്നവർ അവരുടെ ദുഷ്പ്രവൃത്തികളെ ഉപേക്ഷിച്ച് ദൈവമക്കളെ പിന്തുടരുവാകുവാൻ ഇടയാകും. അല്ലെങ്കിൽ കുറഞ്ഞപക്ഷം അവർ നിങ്ങളുടെ സുവിശേഷീകരണത്തിന്റെ വാക്കുകൾക്ക് വഴങ്ങും. കാലേബ് യോശുവായോട് ദൈവം എനിക്ക് വാഗ്ദാനം ചെയ്ത ഈ അവകാശം എനിക്ക് തരൂ എന്ന് പറഞ്ഞ ദിവസം തീർച്ചയായും അതാണ് സംഭവിച്ചത്. യോശുവ അത് അവന് നൽകി. നീ എന്താണോ വിശ്വസിക്കുന്നത് അതാണ് നീ ഇന്ന് ലളിതമായ പ്രസ്ഥാവനയിലൂടെ ജീവിച്ച മനുഷ്യനോട് തർക്കിക്കുവാൻ യോശു ആഗ്രഹിച്ചില്ല.
പ്രാർത്ഥന
പ്രീയ യേശുവേ,
ഞാൻ വിശ്വസിക്കുന്നത് പോലെ അങ്ങയുടെ ശക്തിയാൽ ദൈവീക പ്രവൃത്തികളെ മുന്നോട്ട് കൊണ്ടുപോകുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ