“നേടാൻ മാത്രം സ്നേഹിക്കുക”
വചനം
മത്തായി 18 : 15
നിന്റെ സഹോദരൻ നിന്നോടു പിഴെച്ചാൽ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുറ്റം അവന്നു ബോധം വരുത്തുക; അവൻ നിന്റെ വാക്കു കേട്ടാൽ നീ സഹോദരനെ നേടി.
നിരീക്ഷണം
യേശു തന്നെ അനുഗമിക്കുന്നവർ മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്നതിന് നൽകിയ ഒരു നിർദ്ദേശമാണിത്. തന്റെ ഒരു സഹോദരരോ സഹോദരിയോ പാപത്തൽ വീണുപോയെങ്കിൽ നാം അവരെ സ്നേഹപൂർവ്വം, നേരിട്ട് ഇടപെടണമെന്ന് യേശു പഠിപ്പിച്ചു. അങ്ങനെ ചെയ്യുമ്പോൾ രണ്ട് കാര്യങ്ങൾ സംഭവിക്കാം, ഒന്നുകിൽ അവർ കർത്താവിന്റെ സന്നിധിയിൽ പശ്ചാത്തപിക്കും അല്ലെങ്കിൽ നിങ്ങളെ അവർ നിരസിക്കും.
പ്രായോഗീകം
ഓരോ വ്യക്തിയ്ക്കും അവരുടെ പാപത്തെക്കുറിച്ച് ബോധ്യം വരുത്തേണ്ടത് പരിശുദ്ധാത്മാവാണ്. എന്നാൽ ഒരുമിച്ച് ആരാധിക്കുന്നവരുടെ ഇടയിൽ എന്തെങ്കിലും തെറ്റുകൾ കണ്ടാൽ സഹോദരൻ സഹോദരനോടും സഹോദരിമാർ സഹോദരിമാരോടും രഹസ്യത്തിൽ അവർ മാത്രമായിരിക്കുമ്പോൾ അവരുടെ തെറ്റുകെള ബോധ്യം വരുത്താം. അവരുടെ തെറ്റ് അവർ മനസ്സിലാക്കിയാൽ അവരെ നമുക്ക് നേടാം. അല്ലെങ്കിൽ അവർ നിങ്ങളെ നിരസിക്കും. എന്നാൽ അത് ചെയ്യേണ്ടത് രഹസ്യത്തിലും സ്നേഹത്തിലും ആയിരിക്കണമെന്ന് യേശു നമ്മെ പഠിപ്പിച്ചു.
പ്രാർത്ഥന
പ്രീയ യേശുവേ,
പ്രാർത്ഥനോടെ മാത്രം മറ്റുള്ളവരുടെ തെറ്റുകളെ ബോധ്യം വരുത്തുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
