“നേതൃത്വത്തിന്റെ ആത്മാവ് ഉള്ളവൻ”
വചനം
സംഖ്യാപുസ്തകം 27: 18
യഹോവ മോശെയോടു കല്പിച്ചതു: എന്റെ ആത്മാവുള്ള പുരുഷനായി നൂന്റെ മകനായ യോശുവയെ വിളിച്ചു, അവന്റെ മേൽ കൈവെച്ചു അവനെ പുരോഹിതനായ എലെയാസാരിന്റെയും സർവ്വസഭയുടെയും മുമ്പാകെ നിർത്തി അവർ കാൺകെ അവന്നു ആജ്ഞകൊടുക്ക.
നിരീക്ഷണം
മോശയ്ക്ക് സ്വർഗ്ഗത്തിലേയ്ക്ക് പോകാനുള്ള സമയം അടുത്തപ്പോൾ യഹോവയായ ദൈവം അവനോട് കല്പിച്ചത്, നൂന്റെ മകനായ യോശുവയെ കൂട്ടിക്കൊൾക, അവനിൽ നേതൃത്വത്തിന്റെ ആത്മാവുണ്ട്. നിന്റെ പിൻഗാമിയായി എന്റെ ജനത്തിന്റെ നേതാവായി ഞാൻ തിരഞ്ഞെടുത്തിരിക്കുന്നത് അവനെയാണെന്നത് യസ്രായേൽ ജനത്തിന് ഒരു അടയാളമായി അവന്റെ മേൽ കൈവച്ച് അനുഗ്രഹിക്കണമെന്ന് പറഞ്ഞു.
പ്രായേഗീകം
പരിവർത്തനത്തിലൂടെ കടന്നു പോകുന്നതാണ് ജീവിതം. കാര്യങ്ങൾ എപ്പോഴും മാറിമറിയുന്ന അവസ്ഥയിലൂടെ പോകും. ആകയാൽ നമ്മുടെ നല്ല നിമിഷങ്ങൾ എപ്പോഴും ഉണ്ടാവണമെന്ന് നമുക്ക് ആഗ്രഹം ഉണ്ടാകാം എന്നാൽ അത് എപ്പോഴും സാധിക്കുകയില്ല. ആകയാൽ ആ അവസരങ്ങൾ സൂക്ഷിക്കുവാൻ ഒരു സ്മാർട്ട് ഫോൺ ആവശ്യമാണ്. കരണം നമ്മുടെ അവസ്ഥകൾ പെട്ടെന്ന് മാറുന്നതാണ്. ഒരു രാജ്യത്തിന്റെ നായകത്വം കൈമാറുമ്പോൾ നേതൃത്വത്തിന്റെ ആത്മാവുള്ള ഒരു വ്യക്തിയെ അന്വേഷിക്കുക എന്നതാണ് ദൈവത്തിന്റെ ഉദ്ദേശം. മഹാനായ വേദപുസ്തക പണ്ഡിതൻ മാത്യു ഹെൻറി പറഞ്ഞു യോശുവ അമാലേക്യരോട് യുദ്ധം ചെയ്തപ്പോൾ ദൈവം അവനിൽ ധൈര്യമുള്ള ഒരു മനുഷ്യനെ കണ്ടു. വർഷങ്ങളായി മോശയെ അനുഗമിക്കുകയും ശിശ്രൂഷിക്കുകയും ചെയ്തപ്പോൾ ദൈവം അവനിലെ താഴ്മയുള്ള ഒരു മനുഷ്യനെ കണ്ടു. അവസാനമായി വാഗ്ദദേശത്തെക്കുറിച്ച് അന്വേഷിക്കുവാൻ പറഞ്ഞ് വിട്ട പന്ത്രണ്ടുപോരിൽ രണ്ടുപേർ അനുകൂല മറുമടി പറഞ്ഞവരിൽ ഒരുവനായിരുന്നു യോശുവ അപ്പോൾ ദൈവം അവനിൽ വിശ്വാസമുള്ള ഒരു മനുഷ്യനെ കണ്ടു. നമുക്കു ചുറ്റും ധൈര്യവും, താഴ്മയും, വിശ്വാസവും ഉള്ള ആരെയെങ്കിലും കാണുകയാണെങ്കിൽ അവരോട് ചേർന്ന് നിൽക്കുക കാരണം അവരിൽ നേതൃത്വത്തിന്റെ ആത്മാവുണ്ട് അതാണ് ദൈവം നോക്കുന്നത്. ആ വ്യക്തിയെയാണ് ദൈവം നേതൃത്വത്തിലേയക്ക് കൊണ്ടുവരുന്നതും.
പ്രാർത്ഥന
പ്രീയ യേശുവേ,
എനിക്ക് ധൈര്യത്തോടും, താഴ്മയോടും, വിശ്വാസത്തോടും കൂടെ അങ്ങയെ സേവിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ