Uncategorized

“നേർനിലത്ത് നടത്തുമാറകേണമെ!”

വചനം

സങ്കീർത്തനം 143 : 10

നിന്റെ ഇഷ്ടം ചെയ്‍വാൻ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ; നിന്റെ നല്ല ആത്മാവു നേർനിലത്തിൽ എന്നെ നടത്തുമാറാകട്ടെ.

നിരീക്ഷണം

ഈ ലോക ജീവിതം ദൈവഹിതപ്രകാരം നന്നായി നയിക്കുവാൻ ദാവീദ് രാജാവ് ദൈവത്തോട് ഉപദേശം ചോദിച്ചു. എന്നിട്ട് ദൈവത്തിന്റെ ആത്മാവു നേർനിലത്തിൽ തന്നെ നടത്തുവാൻ അപേക്ഷിച്ചു.

പ്രായോഗികം

നമ്മുടെ സുഹൃത്തുക്കളിലും കുടുംബാംഗങ്ങളിലും ചിലർ തങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുവാൻ ദൃഢമായതെന്തെങ്കിലും കണ്ടെത്തുവാൻ പലതും മാറി മാറി പരീക്ഷിക്കുന്നത് കാണാറുണ്ട്.  എന്നാൽ യഥാർത്ഥ ഉറപ്പുള്ള നേർ നിലം ഏതാണെന്ന് ചോദിച്ചാൽ അത് കർത്താവായ യേശുക്രിസ്തുവാണെന്ന് നമുക്ക് ഉത്തരം പറയുവാൻ കഴിയും. ഏകദേശം 3000 വർഷങ്ങൾക്കുമുമ്പ് ദാവീദ് രാജാവ് ഇത് കണ്ടെത്തി എന്ന് ഈ വചനത്തിലുടെ നമുക്ക് മനസ്സിലാക്കുവാൻ കഴിയും. നമ്മുടെ കർത്താവായ യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നന്നേയ്ക്കും അനന്യൻ തന്നെ. അതുകൊണ്ടാണ് യേശുക്രിസ്തുവിനെ ഉറപ്പുള്ള പാറയായി നാം ആശ്രയിക്കുകയും ആ പറയിൽ നമ്മുടെ ജീവിതം കെട്ടിപ്പടുക്കുകയും ചെയ്യുന്നത്. അങ്ങനെയെങ്കിൽ നാം ഒരു നാളും പരാജയപ്പെട്ടുപോകയില്ല.

പ്രാർത്ഥന

പ്രീയ യേശുവേ,

യേശുക്രിസ്തുവാകുന്ന ഉറപ്പുള്ളപാറയിൽ ഉറപ്പോടെ നിലനിൽക്കുവാൻ പരിശുദ്ധാത്മാം ദൈവമേ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ