“ന്യായമായ ഭയം”
വചനം
മർക്കോസ് 5:15
യേശുവിന്റെ അടുക്കൽ വന്നു, ലെഗ്യോൻ ഉണ്ടായിരുന്ന ഭൂതഗ്രസ്തൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.
നിരീക്ഷണം
ഈ അധ്യായത്തിന്റെ ആരംഭത്തിൽ യേശു ഗദരദേശത്തെ ഭൂതഗ്രസ്ഥനെ സൗഖ്യമാക്കി. അവൻ ഒരു കൂട്ടം ഭൂതങ്ങളാൽ ബധിച്ചവനായിരുന്നു എന്ന് വചനം നമ്മെ പഠിപ്പിക്കുന്നു. അവൻ അവനെതന്നെ രാവും പകലും പീഢിപ്പിച്ചുകൊണ്ടിരിന്നു. അവൻ ഗുഹകളിൽ താമസിച്ചു, നഗ്നനായി ഓടി, ചങ്ങലകൊണ്ട് സ്വയം അടിച്ചു. എന്നാൽ യേശു അവനെ മോചിപ്പിച്ചപ്പോൾ, അവൻ പൂർണ്ണമായും വസ്ത്രം ധരിച്ചും സാധാരണ നിലയിലും കാണപ്പെട്ടു. അത് പട്ടണത്തിലെ ജനങ്ങളെ ഭയപ്പെടുത്തി.
പ്രായേഗീകം
ഒരു മനുഷ്യൻ ഭ്രാന്തനായി സമൂഹത്തിൽ ജീവിക്കുന്നവനും എല്ലാവരാലും അറിയപ്പെടുന്നവനുമായിരുന്നു. ആ മനുഷ്യനെ ഭയപ്പെടുന്നതിനു പകരം നാട്ടുകാർക്ക് സമാധാനം അനുഭവിക്കുവാൻ കഴിയുന്നത് അതിശയകരമാണ്. എന്നാലും യേശു അവനെ സ്വതന്ത്രനാക്കി ഒടുവിൽ അവൻ സാധാരണക്കാരനെപ്പോലെ സുബോധത്തോടെ യേശുവിനൊപ്പം ഇരുന്നു അത് കണ്ട സമൂഹത്തിലെ ജനങ്ങൾ ഭയത്താൽ നിറയപ്പെട്ടു. അത്തരമൊരു ഭയത്തിന്റെ അർത്ഥമെന്താണ്? “ഒരു പൈശാചിക ഭയവും ഒരു നീതിയുള്ള ഭയവും ഉണ്ട്” എന്നതാണ്. “നീതിയുള്ള ഭയത്തോടെ” ജീവിക്കുന്നവർക്ക് ഒരിക്കലും പൈശാചികമായ ഭയം ഉണ്ടാകുകയില്ല. എന്നാൽ പൈശാചിക ഭയം നിറഞ്ഞവർ എല്ലായ്പ്പോഴും നീതിമാന്മാരെ ഭയപ്പെടുന്നു, കാരണം ദൈവത്തിന്റെ “നീതിയുള്ള ഭയം” മുഴുവൻ അനീതിയെയും നിശബ്ദമാക്കുന്നു. പട്ടണത്തിലെ സാധാരണ ജനങ്ങൾ സുബോധമുളഅളഴരാണെങ്കിൽ പോലും, അവർ പൈശാചീക ഭയത്താൽ നയിക്കപ്പെട്ടു. അവർ യേശുവിനെ നിരസിച്ചപ്പോൾ, അവർ എന്നെന്നേക്കുമായി നരകത്തിന് അധീനരായി തീരുമെന്ന് അവർക്ക് അറിയാമയിരുന്നു. ചോദ്യം “എപ്പോഴും ഏത് ഭയം ആണ് നിങ്ങളെ നയിക്കുന്നത്?” നരകത്തിൽ നിന്ന് വരുന്ന ഭയമോ, അതോ, ദൈവത്തോടുള്ള “നീതിയുള്ള ഭയമോ”?
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയെ നീതിയോടെ ഭയന്ന് ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ