“പങ്കിടുന്നവർ”
വചനം
ലേവ്യാപുസ്തകം 19 : 10
നിന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പറിക്കരുതു; നിന്റെ മുന്തിരിത്തോട്ടത്തിൽ വീണുകിടക്കുന്ന പഴം പെറുക്കയും അരുതു. അവയെ ദരിദ്രന്നും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
നിരീക്ഷണം
യസ്രായേലിലെ ഓരോ കർഷകനോടും തന്റെ വിളവെടുപ്പ് സമയത്ത് വയലിന്റെ കോണുകൾ കൊയ്യാതെ ദരിദ്രർക്ക് വേണ്ടി വിട്ടുകൊടുക്കണമെന്ന് ദൈവം നിർദ്ദേശിച്ചിരുന്നു. എല്ലാം കൊയ്തെടുക്കുവാൻ പാടില്ലായരുന്നു, കാരണം ദൈവം പറയുന്നു ഞാൻ ആണ് കൃഷിഫലത്തെ അനുഗ്രഹിക്കുന്നത്.ആകയാൽ ദരിദ്രരായവർക്കുവേണ്ടി കുറച്ച് മാറ്റിവച്ചിരിക്കണം എന്നും, നാം പങ്കുവെയ്ക്കുന്നവരാകണം എന്നും അവരോട് പറഞ്ഞു.
പ്രായോഗീകം
നാമെല്ലാവരും പങ്കുവെയ്ക്കുന്നവരാണെങ്കിൽ എല്ലാവർക്കും വേണ്ടതെല്ലാം ധാരാളം ഈ ഭൂമിയിൽ ഉണ്ട്. ദാനശീലമുള്ളവർക്കേ പങ്കുവെയ്ക്കുവാൻ കഴിയുകയുള്ളൂ. സ്വയം എല്ലാം വേണം എന്നതും ഉള്ളതെല്ലാം സ്വയം സൂക്ഷിക്കുന്നതും ആണ് ദാരിദ്ര്യം. ദൈവത്തിന്റെ സമ്പദ് വ്യവസ്ഥയാണ് യിസ്രായേൽ ജനത്തോട് പറഞ്ഞത്, നിള്ളുടെ വിളവ് ദരിദ്രരായവർക്കും കൂടെയുള്ളതാണ് അത് അവരുമായി പങ്കുവെയ്ക്കേണ്ടതും ആണ്. ദൈവം ഈ നിയമം നൽകിയത് ഈ കാരണങ്ങളാലാണ്, 1. ദൈവം ഔദാര്യമുള്ളവനാണെന്ന് യിസ്രായേല്യരെ ഓർമ്മിപ്പിക്കുവാൻ വേണ്ടിയും 2) കർഷകർ അവരുടെ വേലക്കോരോടൊപ്പം ദിവസം മുഴുവൻ വയലിൽ വിയർപ്പൊഴുക്കുന്നതുപോലെ ദരിദ്രരും അവരോടൊപ്പം വയലിൽ പോയി കാലാപെറുക്കണം എന്ന് അവരെ പഠിപ്പിക്കുവാൻ വേണ്ടി. ആകായാൽ ദരിദ്രരും ദിവസം മുഴുവൻ വയലിൽ വിയർപ്പൊഴിക്കി അധ്വാനിക്കണം. 3) ധനികരും ദരിദ്രരും എല്ലാവരും ദൈവത്തിൽ ആശ്രയിക്കണം എന്നും കൂടെ അവരെ പഠിപ്പിക്കുവാൻ വേണ്ടയാണ് ദൈവം ഇപ്രകാരം കല്പിച്ചത്. ഇതിനർത്ഥം ഒരു വ്യക്തി കൂടുതൽ ഉദാരമതി ആകുന്തോറും അവരിലേയ്ക്ക് കൂടുതൽ സമ്പത്ത് ഒഴുകിയെത്തുകയും ആ വ്യക്തി സമ്പന്നനാകുകയും ചെയ്യും മാത്രമല്ല അതിനെരു അവസാനം ഉണ്ടാകുകയില്ല. അതെങ്ങനെ സംഭവിക്കും? ജനങ്ങൾ പങ്കിടുവാൻ തീരുമാനിക്കുമ്പോഴാണ് അത് സംഭവിക്കുന്നത്.
പ്രാർത്ഥന
പ്രീയ യേശുവേ
എനിക്ക് ലഭിക്കുന്നതൊക്കെയും മറ്റുള്ളവരുമായി പങ്കുവെയ്ക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ