“പരമാധികാരിയായ ദൈവം”
വചനം
ഇയ്യോബ് 34 : 10
അതുകൊണ്ടു വിവേകികളേ, കേട്ടുകൊൾവിൻ; ദൈവം ദുഷ്ടതയോ സർവ്വശക്തൻ നീതികേടോ ഒരിക്കലും ചെയ്കയില്ല.
നിരീക്ഷണം
ഇയ്യോബിന്റെ ഒരു സുഹൃത്ത് പറഞ്ഞ വാക്കുകളാണിത്, എന്നാൽ ഇത് നമുക്കെല്ലാവർക്കും പറയുവാൻ കഴിയുന്ന ഒരു വാചകമാണ്. എല്ലാം അറിയാം എന്ന് പറയുന്നവരോട്, “ദൈവം ദുഷ്ടതയോ സർവ്വശക്തൻ നീതികേടോ ഒരിക്കലും ചെയ്കയില്ല” എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നത്.
പ്രായോഗികം
എന്തുകൊണ്ടാണ് ഈ പ്രസ്ഥാവന വസ്തുതാപരമായിരിക്കുന്നത്? ഒന്നാമതായി, ചിലർ ചോദിക്കാറുണ്ട്, സ്നേഹവാനായ ഒരു ദൈവത്തിന് എങ്ങനെയാണ് കഷ്ടപ്പാടുകളും, രോഗങ്ങളും, കുട്ടികളെ ലൈംഗീമായി ദുരുപയോഗം ചെയ്യുവാനും വംശഹത്യ അനുവദിക്കാനും കഴിയുക? ജനങ്ങളെ സ്നേഹിക്കുന്ന ഒരു ദൈവത്തിന് പഴയനിയമത്തിലെ തന്റെ നേതാക്കളോട് ചില ശത്രുക്കളെ മുഴുവനായി നശിപ്പക്കണമെന്ന് പറയുവാൻ എങ്ങനെ കഴിയും? ഇങ്ങനെയുള്ള അസംഖ്യം ചോദ്യങ്ങൾക്ക് ഒരു ഉത്തരമേയുള്ളൂ, “ദൈവം പരമാധികാരി ആയതുകൊണ്ട്”. എന്നാൽ ദൈവം ഈ ലോകത്തിലെ ചില ഭൗമീക രാജാക്കന്മാരെപ്പോലയൊ നേതാക്കന്മാരെപോലെയോ ഉള്ള ദുഷ്ടത പ്രവർത്തിക്കുന്നപരമാധികാരി അല്ല. ദൈവം തന്റെ നീതിയിൽ എന്നന്നേയ്ക്കും പരമാധികാരി ആണ്. ദൈവം ദുഷ്ടതയോ സർവ്വശക്തൻ നീതികേടോ ഒരിക്കലും ചെയ്കയില്ല എന്നത് മനസ്സിലാക്കുന്നവർക്ക് അവൻ പരമാധികാരി തന്നെയാണ് അതിന് ഒരു മാറ്റവും ഇല്ല.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് പരമാധികാരിയായ ദൈവം ആകയാൽ ഞാൻ അങ്ങേ സ്തുതുക്കുന്നു. അങ്ങയിൽ ആശ്രയിക്കുന്നവരെ അങ്ങ് ഒരു നാളും കൈവിടുകയില്ല എന്ന് ഞാൻ അറിയുന്നു. അങ്ങയുടെ കൃപ പിന്നെയും തരുമാറാകേണമേ. ആമേൻ