Uncategorized

“പാപത്തെക്കുറിച്ച് സംസാരിക്കുവാൻ ദൈവം ആഗ്രഹിക്കുന്നു”

വചനം

യെശയ്യാ 1 : 18

വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കുടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.

നിരീക്ഷണം

യെശയ്യാ പ്രവാചകനിലുടെ താൻ സ്നേഹനിധിയായ പിതാവാണെന്ന് തന്നെത്താൻ ദൈവം വെളിപ്പെടുത്തുന്നു. ദൈവം നമ്മോട്, പാപത്തെക്കുറിച്ച് സംസാരിക്കുകയും അതിന് ഒരു പരിഹാരം കണ്ടെത്തുകയും ചെയ്യാം എന്ന് ഈ വചനത്തിലുടെ വ്യക്തമാക്കുന്നു. കാരണം ദൈവത്തിന് മാത്രമേ പാപത്തിന് ഒരു പരിഹാരം കണ്ടെത്തുവാൻ കഴിയുകയുള്ളൂ. നമ്മുടെ പാപത്തെ മുഴുവനായി കഴുകിക്കളഞ്ഞ് നമ്മെ ശുദ്ധി വരുത്തുവാൻ ദൈവം ആഗ്രഹിക്കുന്നു!!!!

പ്രായോഗികം

ഈ ദൈവീക നിർദ്ദേശത്തിൽ അതിയശയിപ്പിക്കുന്ന ഒരു കാര്യം എന്നത് പാപികളായി ദൈവത്തിൽ നിന്ന് അകന്നുപോയവരോടുള്ള ദൈവത്തിന്റെ വ്യക്തിപരമായ താത്പര്യവും, ഉത്കണ്ഠയും, ഭ്രാന്തമായ സ്നേഹവുമാണ്. “ചരിത്രത്തിൽ ഇതുവരെ ജനിച്ചതിൽ വച്ച് വൃത്തികെട്ട ഒരു നവജാത ശിശുവിനെ” പിടിച്ചുകൊണ്ട് അതിന്റെ പിതാവ് എന്റെ കുഞ്ഞ് എത്ര സുന്ദരനല്ലേ!! എന്ന് സന്തോഷത്തോടെ പറയുന്ന ഒരു പിതാവിനെപ്പോലെ തോന്നും ഈ വാക്യം വായിക്കുമ്പോൾ. സർവ്വശക്തനും, എല്ലായിടത്തും വ്യാപിച്ചിരിക്കുകയും എല്ലാം അറിയുകയും നമ്മെ ഏറ്റവും സ്നേഹിക്കുകയും ചെയ്യുന്ന സ്വർഗ്ഗീയ പിതാവ് നമ്മുടെ വിഡ്ഢിത്തമായ പാപത്തെക്കുറിച്ച് നമ്മോട് ചർച്ച ചെയ്യുവാൻ ആഗ്രഹിക്കുന്നു എന്ന് പറയുന്നത് തന്നെ അതിശയകരം!!! നമ്മുടെ പാപങ്ങളെ ക്ഷമിച്ച് നമ്മെ സ്വന്തം മക്കളാക്കി തീർക്കുവാൻ ദൈവം ആഗ്രഹിക്കുന്നു. സ്വയം പാപങ്ങളെ ഏറ്റു പറഞ്ഞ് ദൈവത്തെ രക്ഷകനായി സ്വീകരിക്കുക എന്നതാണ് ദൈവം ഏവരെയുംക്കുറിച്ച് ആഗ്രഹിക്കുന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ പാപത്തെ ക്ഷിമിച്ച് അങ്ങയുടെ പൈതലാക്കി തീർത്തതിനു നന്ദി. തുടർന്നും അങ്ങയിൽ ആശ്രയിച്ച് ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ