“പിതാവിന്റെ വലിയ സന്തോഷം”
വചനം
3 യോഹന്നാൻ 1 : 4
എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.
നിരീക്ഷണം
അപ്പോസ്ഥലനായ യോഹന്നാൻ ക്രിസ്തുവിനെ അനുഗമിച്ചുകൊണ്ടുള്ള തന്റെ ജീവിതം കണ്ട് യേശുക്രിസ്തുവിനെ അനുഗമിച്ച തന്റെ ശിഷ്യന്മാരെക്കുറിച്ചാണ് ഇപ്രകാരം എഴുതിയത്. അവരെ മക്കൾ എന്ന് വിളിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു “നിങ്ങൾ സത്യത്തിന് അനുസൃതമായി നടക്കുമ്പോഴാണ് ഒരു പിതാവെന്ന നിലയിൽ ഞാൻ ഏറ്റവും അതികം സന്തോഷിക്കുന്നത്.”
പ്രായോഗികം
യേശുക്രിസ്തുവിന്റെ സഭയ്ക്ക് ലഭിച്ച് ഏറ്റവും വലിയ അപ്പോസ്ഥലനാണ് യേഹന്നാൻ. നമ്മുടെ സഭകളിലെ ദൈവദാസന്മാർ രണ്ടു തരത്തിൽ പിതാക്തന്മാർ ആകുന്നു. അവർ ശിശ്രൂഷിക്കുന്ന സഭയിലെ വിശ്വാസികൾക്ക് അദ്ദേഹം ഒരു പിതാവിനെപ്പോലെ ആണ്. അതുപോലെ തന്നെ ദൈവദാസന്മാർ ഈ ഭൂമിയിൽ ജനിപ്പിച്ച മക്കൾക്കും പിതാവാണ്. അങ്ങനെ ചിന്തിക്കുമ്പോൾ ദൈവദാസന്മാർ രണ്ടുതരത്തിലും പിതാവിന്റെ ഉത്തരവാദിത്വം കൃത്യമായി ചെയ്യുവാൻ നിയോഗിക്കപ്പെട്ടവരാകുന്നു. ആകയാൽ ദൈവദാൻ എന്നനിലയിൽ അവർ വീണ്ടും ജനനത്തിലുടെ കർത്താവിങ്കലേയ്ക്ക് നയിച്ച മക്കൾ വിശ്വസത്തിൽ നടക്കുമ്പോഴും അവരുടെ സ്വന്തം മക്കൾ വിശ്വാസത്തിൽ നടക്കുമ്പോഴും വളരെ അതികം സന്തോഷം ഉണ്ടാകും. ഇതാണ് പിതാവിന്റെ വിലയേറിയ സന്തോഷം. ആ സന്തോഷം ഇനിയും നിലനിർത്തുവൻ അനേകരെ ക്രിസ്തുവിങ്കലേയ്ക്ക് നേടുവാൻ ശ്രമിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ വചനം അനുസരിച്ച് നടക്കുന്നവരെ ഓർത്ത് ഒരു പിതാവെന്ന നിലയിൽ സന്തോഷിക്കുന്നു. പിന്നെയും അനേകരെ ക്രിസ്തുവിങ്കലേയ്ക്ക് നയിക്കുവൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ