“പിറുപിറുപ്പില്ലാതെ മനസ്സോടെ”
വചനം
“എനിക്കു സൌരഭ്യവാസനയായ ദഹനയാഗങ്ങള്‍ക്കുളള എന്റെ ഭോജനമായ വഴിപാടു തക്കസമയത്തു എനിക്കു അർപ്പിക്കേണ്ടതിന്നു ജാഗ്രതയായിരിപ്പാൻ യിസ്രായേൽ മക്കളോടു കല്പിക്കേണം.”
നിരീക്ഷണം
യിസ്രായേൽമക്കള്‍ അർപ്പിക്കേണ്ട വഴിപാടുകളെക്കുറിച്ച് യഹോവയായ ദൈവം മോശയ്ക്ക് നൽകുന്ന നിർദ്ദേശമാണ് നാം ഇവിടെ കാണുന്നത്. സംഖ്യാപുസ്തകം 28 -ാം അദ്യായം അതിന്റെ 31 വാക്യങ്ങളിലുമായി ഏകദ്ദേശം 40 പ്രാവശ്യത്തോളം “കൊടുക്കുക” എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നു. ദൈവം നിർദ്ദേശിച്ചിരിക്കുന്ന വഴിപാടുകള്‍ തക്കസമയത്ത് അർപ്പിക്കേണ്ടതിന് യിസ്രായേൽമക്കളെ ഓർപ്പിച്ചുണർത്തുവാൻ ദൈവം മോശയോട് കല്പിച്ചു.
പ്രായോഗികം
യിസ്രായേല്യരുടെ ഇടയിലും പരാതി പറയുന്ന ഒരു കൂട്ടം ജനം ഉണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാൽ യിസ്രായേൽമക്കള്‍ അർപ്പിക്കേണ്ടിയിരുന്ന വഴിപാടുകളോ, അർപ്പണങ്ങളോ ഒന്നും തന്നെ പുതിയനിയമ വിശ്വാസിക്ക് ചെയ്യുവാൻ ഇല്ലെങ്കിൽ പോലും നമ്മുടെ ഇടയിലും ദൈവനാമത്തിനു കൊടുക്കുന്നതിനെപറ്റിയുളള പരാതികള്‍ ഉണ്ട് എന്നത് വളരെ വിചിത്രമാണ്. വാസ്ഥവത്തിൽ ഇന്നും യഹൂദാ ജനത പൊതുവെ ലോകത്തിൽ വച്ച് ഏറ്റവും വലിയ ഉദാരമതികളാണ്. അതിന്റെ ഫലമായി ദൈവം അവരെ എപ്രകാരം അനുഗ്രഹിച്ചുക്കെണ്ടിരിക്കുന്നു എന്നും നമുക്ക് കാണുവാൻ കഴിയും. യേശിക്രിസ്തുവിന്റെ അനുയായികള്‍ ദൈവവേലയ്ക്ക് കൊടുക്കുന്നതിൽ ഒരിക്കലും പരാതി പറയരുത്. മുമ്പത്തേക്കാള്‍ ഉദാരമനസ്കതയോടെ ദൈവനാമത്തിന് കൊടുക്കുവാൻ ഉത്സാഹമുളളവരാകാം. അങ്ങനെയെങ്കിൽ ദൈവത്തിൽ നിന്നുളള അനുഗ്രഹങ്ങള്‍ നാം പ്രാപിപ്പാൻ ഇടയായിതീരും.
പ്രാർത്ഥന
പ്രീയ യേശുവേ,
ദൈവരാജ്യത്തിന്റെ പ്രവർത്തനങ്ങള്‍ക്കായി നിർലോഭമായി കൊടുക്കുവാൻ അങ്ങ് എന്നെ പ്രാപ്തനാക്കുന്നതിൽ ഞാൻ നന്ദി പറയുന്നു. ദൈവനാമത്തിനായി കൊടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ എന്നെ സഹായിക്കേണമേ.” ആമേൻ