“പിൻമാറ്റത്തിന്കൊടുക്കേണ്ടിവരുന്ന ഉയർന്ന വില”
വചനം
യോഹന്നാൻ 6 : 66
അന്നുമുതൽ അവന്റെ ശിഷ്യന്മാരിൽ പലരും പിൻവാങ്ങിപ്പോയി, പിന്നെ അവനോടു കൂടെ സഞ്ചരിച്ചില്ല.
നിരീക്ഷണം
തന്റെ മാംസത്തെയും രക്തത്തെയുംകുറിച്ചുള്ള വളരെ വ്യക്തമായി പഠിപ്പിച്ചതിനുശേഷം യേശു, ശിഷ്യന്മാരോട് അതിൽ പങ്കുചേരുവാൻ പറഞ്ഞു. അവരിൽ പലർക്കും പൂർണ്ണമായി ഉൾക്കൊള്ളുവാൻ മനസ്സിലായില്ല, അന്നുമുതൽ ചിലർ അവനിൽ നിന്ന് അകന്നുമാറി.
പ്രായോഗീകം
കാലക്രമേണ, യേശുവിൽ നിന്ന അകന്നുപോയ ഓരോവ്യക്തിക്കും എല്ലാം നഷ്ടപ്പെട്ടു. പ്രപഞ്ചത്തെ ആസ്തിത്വത്തിലേക്ക് നയിച്ച ദൈവത്തെ അറിയുക എന്നതുമാത്രമല്ല അവർ നഷ്ടപ്പെടുത്തിയത്. കർത്താവിന്റെ ഭയത്തിലും പ്രബോധനത്തിലും വളർന്ന അവരുടെ കുടുംബാംഗങ്ങളെയും അല്ല അവക്ക് നഷ്ടമായത്. നിരാശയുടെ സ്ഥാനത്ത് പ്രത്യാശയും ഒരു സഹോദരനേക്കാൾ അടുത്ത് പറ്റിനിൽക്കുന്ന ഒരു സുഹൃത്തിനെയും അല്ല അവർ നഷ്ടപ്പെടുത്തിയത്. ഇല്ല! അവർക്ക് നഷ്ടമായത് എന്നന്നേക്കുമുള്ള നിത്യജീവനെയാണ്. ഈ പിന്മാറിപ്പോയ യേശുവിന്റെ ശിഷ്യന്മാക്ക് പിൻമാറ്റത്തിന്റെ വലീയ വല എന്താണെന്ന് മനസ്സിലായില്ല എന്നതാണ് സത്യം. ഇത് സംഭവിച്ച ഉടനെ യേശു ശേഷിക്കുന്ന ശിഷ്യന്മാരെ നോക്കി നിങ്ങൾക്കും പോകണമോ എന്ന് ചോദിച്ചു. പത്രോസ് മറുപടി പറഞ്ഞത്, ഞങ്ങൾ നിന്നെവിട്ട് എങ്ങോട്ട് പോകും? നിത്യജീവന്റെ മൊഴികൾ നിന്റെ പക്കലുണ്ട് എന്ന് പറഞ്ഞു. പത്രോസും മറ്റു ശിഷ്യന്മാരും അവിടെ തന്നെ തുടർന്നു, അവർ ലോകത്തെ മാറ്റിമറിച്ച യേശുവിന്റെ ശിശ്രൂഷകരായി മാറി. നമ്മുടെ ആത്മാവിന്റെ ശത്രുവായ പിശാച് നമ്മുടെ അനുഗ്രഹിത രക്ഷകനിൽ നിന്ന് അകന്നുപോകാൻ നമ്മെ പ്രലോഭിപ്പിക്കുമ്പോൾ നാം ഈ തിരുവചനം ഓർക്കുക, പിന്മാറിപോകുന്നവർ വലീയ വിലകൊടുക്കേണ്ടി വരും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ സന്നിധിയിൽ നിന്ന് ഒരിക്കലും പിന്മാറിപ്പോകാതെ എന്നും ഉറച്ചു നിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ