“പീഡിതന്മാരുടെ വക്താവ്”
വചനം
സങ്കീർത്തനം 146 : 7
പീഡിതന്മാർക്കു അവൻ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവർക്കു അവൻ ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാരെ അഴിച്ചു വിടുന്നു.
നിരീക്ഷണം
യേശുവിന്റെ അനുയായികളിൽ മിക്കവർക്കും അറിയാവുന്ന കാര്യമാണ് സങ്കീർത്തനക്കാരൻ പറയുന്നത്. നമ്മുടെ ദൈവം പീഡിതന്മാരുടെ വക്താവ് ആണ്.
പ്രായോഗീകം
ജീവിതത്തിൽ ഞെരുക്കം അനുഭവിക്കുന്ന ആദ്യത്തെ വിഭാഗം പിഡിതരാണ്. ഏതെങ്കിലും തരത്തിലുള്ള അനീതി അനുഭവിക്കുന്നവരെ യേശു കരുതുന്നു. ഒരിക്കലും പീഡിതനായ ഒരാളുടെ അരികിലൂടെ യേശു നടന്ന് അകന്നു കളകയില്ല, ഇല്ല!! അവൻ എപ്പോഴും അവരുടെ നിലവിളിയലേയ്ക്ക തിരിഞ്ഞ് അവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നു. “യേശുവേ ദാവീദ് പുത്രാ, എന്നോട് കരുണ കാണിക്കേണമേ” എന്ന് നിലവിളിച്ച കുരുടന്റെ നിലവിളിയുടെ മുമ്പിൽ യേശു നിന്നു അവന്റെ പ്രശ്നത്തെ പരിഹരിച്ചുകൊടുത്തു. വിശക്കുന്നവരെയും അവൻ കരുതുന്നു. വിശക്കുന്നവരെ പോയി കാണുകയും അവർക്ക് ഭക്ഷണം നൽകുകയും ചെയ്യുമ്പോൾ നാം യേശുവനാണ് അത് ചെയ്യുന്നതെന്ന് മത്തായി 25-ാം അദ്ധ്യായത്തിൽ പറയുന്നു. വിശക്കുന്നവരോടുള്ള ദൈവത്തിന്റെ കരുതൽ അതാണ്. മാത്രമല്ല യേശു തടവുകാരെ കരുതുന്നു. അവരെ വളരെ കരുതുനനതിനാൽ യേശു തടവുകാരെ സ്വതന്ത്രരാക്കുന്നുവെന്ന് സങ്കീർത്തനക്കാരൻ പറയുന്നു. യേശുവിനെപ്പോലെ ആകുക എന്നതാണ് നമ്മെ യേശു ഏല്പിച്ച വെല്ലുവിളി.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്നെ കരുതുന്നതിനാൽ അങ്ങേയ്ക്ക് നന്ദി പറയുന്നു. യേശുവിനെപ്പോലെ ആകുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
